വിലക്കുറവും ഓഫറുകളുമായി അജ്മല്‍ ബിസ്മിയിൽ ഡിജിറ്റൽ വിഭാഗം
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയുടെ ഇലക്ട്രോണിക്‌സ് വിഭാഗം ലോകോത്തര ഗാഡ്‌ജെറ്റുകളുടെ മികച്ച കളക്ഷനിലൂടെ ജനപ്രീതിയാകര്‍ഷിക്കുന്നു. ഓപ്പൊ, വിവൊ, ഷവോമി, സാംസങ്ങ്, ആപ്പിള്‍,…
;സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയുടെ ഇലക്ട്രോണിക്‌സ് വിഭാഗം ലോകോത്തര ഗാഡ്‌ജെറ്റുകളുടെ മികച്ച കളക്ഷനിലൂടെ ജനപ്രീതിയാകര്‍ഷിക്കുന്നു. ഓപ്പൊ, വിവൊ, ഷവോമി, സാംസങ്ങ്, ആപ്പിള്‍, വണ്‍പ്ലസ് തുടങ്ങി പ്രമുഖ ബ്രാന്റുകളുടെയെല്ലാം ഏറ്റവും പുതിയ കളക്ഷന്‍ അത്യാകര്‍ഷകമായ ഓഫറുകളോടെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തിന്റെ സവിശേഷത. സ്മാര്‍ട്ടഫോണുകള്‍ക്ക് പുറമെ ഡെല്‍, എച്ച്പി, ലെനോവോ, എല്‍ജി, സാംസങ്ങ് തുടങ്ങി ബ്രാന്റഡ് ലാപ്‌ടോപ്പുകളുടെ വിപുലമായ കളക്ഷനും അജ്മല്‍ ബിസ്മിയുടെ ഗാഡ്‌ജെറ്റ് കളക്ഷന്റെ ഭാഗമാണ്. അത്യാകര്‍ഷകമായ ഡിസ്‌കൗണ്ടുകളാണ് ഈ വിഭാഗത്തില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഇതിനുപുറമെ ഏറ്റവും മികച്ച ബ്രാന്റുകളുടെ ടാബ്‌ലെറ്റുകള്‍ മറ്റാരും നല്‍കാത്ത ഓഫറുകളില്‍ വാങ്ങിക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ടെന്നും കൂടാതെ 60% വരെ വിലക്കുറവില്‍ ആക്‌സസറികള്‍ ലഭിക്കുമെന്നുമുള്ളതാണ് മറ്റൊരു മുഖ്യ ആകര്‍ഷമെന്നും . ഇതിനായി ഇന്നേറ്റവും ട്രെന്‍ഡിങ്ങായ ബ്രാന്റുകളേയാണ് അജ്മല്‍ ബിസ്മി അണിനിരത്തിയിരിക്കുന്നതെന്നും മാനേജ്മെന്റ് അറിയിച്ചു.
ഓഫറുകള്‍ മാത്രമല്ല അജ്മല്‍ ബിസ്മിയുടെ പ്രത്യേകത. ഷോപ്പിങ്ങ് അനായാസകരവും ലാഭകരവുമാക്കാന്‍ എച്ച്ഡിബി, എച്ച്ഡിഎഫ്‌സി, ബജാജ് ഫിനാന്‍സ് തുടങ്ങിയവയുടെ ലളിതമായ തവണ വ്യവസ്ഥകളും അവതരിപ്പിച്ചിട്ടുണ്ട്. ഫിനാന്‍സ് ഓഫറുകള്‍ക്ക് പുറമെ മികച്ച എക്‌സ്‌ചേഞ്ച് ഓഫറുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. പതിവ് ഓഫറുകള്‍ക്ക് പുറമെ പെരുന്നാള്‍ സ്‌പെഷ്യല്‍ ഓഫറുകളും ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലുടനീളം ലാഭകരമായ ഷോപ്പിങ്ങ് സാധ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി അജ്മല്‍ ബിസ്മിയുടെ ഹൈടെക് ഇലക്ട്രോണിക് സ്‌റ്റോറുകള്‍ ഉടന്‍ കുന്നംകുളം, അടൂര്‍, പെരുമ്പാവൂര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതാണ് എന്ന് ബിസ്മി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ വി. എ. അജ്മല്‍ അറിയിച്ചു.