അന്യജാതിയില്‍പെട്ട യുവാവിനെ കല്യാണം കഴിച്ചു ; ഗര്‍ഭിണിയായ മകളെ കഴുത്തു മുറിച്ച് കൊലപ്പെടുത്തി പിതാവിന്റെ ക്രൂരത

അന്യജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചതിന് മകളെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ഗോവിന്ദ്പൂരില്‍ ബുധനാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം. കൃഷിയിടം കാണിക്കാനെന്ന വ്യാജേനെ രാംപ്രസാദ് ഭാര്യയെയും…

;

By :  Editor
Update: 2021-07-23 02:24 GMT

അന്യജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചതിന് മകളെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. ഝാര്‍ഖണ്ഡിലെ ഗോവിന്ദ്പൂരില്‍ ബുധനാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം. കൃഷിയിടം കാണിക്കാനെന്ന വ്യാജേനെ രാംപ്രസാദ് ഭാര്യയെയും ഗര്‍ഭിണിയും 20 വയസുകാരിയുമായ മകള്‍ ഖുശ്ബു കുമാരിയെയും ഗോവിന്ദ്പൂരില്‍ നിന്നും ഓട്ടോ റിക്ഷയില്‍ നവതന്ദിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് രാംപ്രസാദ് മൂര്‍ചയേറിയ ആയുധം കൊണ്ട് മകളെ പല തവണ കുത്തുകയും കഴുത്തു മുറിക്കുകയും ചെയ്തു. ഇത് കണ്ട മാതാവ് അലറിക്കരഞ്ഞതോടെ രാംപ്രസാദ് അവിടെ നിന്നും ഓടിരക്ഷപ്പെട്ടു. സംഭവം കണ്ട മാതാവ് ബോധരഹിതയായി നിലത്തു വീഴുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. കൊലപാതകത്തിന് ശേഷം പ്രതി രാംപ്രസാദ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Tags:    

Similar News