ശക്തവും സക്ഷമവുമാണ് ഇന്ത്യൻ സൈന്യം; കാർഗിൽ വിജയ് ദിവസ് സന്ദേശം നൽകി സൈനിക മേധാവികൾ
ന്യൂഡൽഹി: കാർഗിൽ യുദ്ധ വിജയത്തിന്റെ 22-ാം വാർഷികത്തിൽ ധീരബലിദാനികളെ സ്മരിച്ച് സൈനിക മേധാവികൾ. ദേശീയ യുദ്ധസ്മാരകത്തിൽ ഒരുമിച്ചെത്തിയാണ് മൂന്ന് സേനകളുടേയും മേധാവികൾ വീരബലിദാനികളെ സ്മരിച്ചത്. പുഷ്പചക്രം സമർപ്പിച്ചു…
ന്യൂഡൽഹി: കാർഗിൽ യുദ്ധ വിജയത്തിന്റെ 22-ാം വാർഷികത്തിൽ ധീരബലിദാനികളെ സ്മരിച്ച് സൈനിക മേധാവികൾ. ദേശീയ യുദ്ധസ്മാരകത്തിൽ ഒരുമിച്ചെത്തിയാണ് മൂന്ന് സേനകളുടേയും മേധാവികൾ വീരബലിദാനികളെ സ്മരിച്ചത്. പുഷ്പചക്രം സമർപ്പിച്ചു കൊണ്ടാണ് സൈനിക മേധാവികൾ അഭിവാദ്യം അർപ്പിച്ചത്.
കാർഗിൽ മലനിരകളിലെ ധീരമായ പോരാട്ടത്തിനെ 1999 ജൂലൈ മാസം 26ലെ സ്മരണ ഉണർത്തിയ കവിതയിലൂടെയാണ് കരസേന വീണ്ടും ഇന്ത്യൻ ജനതയിലേക്ക് എത്തിച്ചത്.
‘ കാർഗിൽ മലനിരകളിൽ നമ്മളിതാ ശത്രുക്കളെ വകവരുത്തിയിരിക്കുന്നു. ഹിന്ദുസ്ഥാനിലെ വീരന്മാർ അവരുടെ രക്തംകൊണ്ട് ത്രിവർണ്ണ പതാക അലങ്കരിച്ചിരിക്കുന്നു.’ കാർഗിൽ വിജയദിനത്തിലെഴുതിയ തമന്നാ കുകരേതിയുടെ കവിതാ ശകലങ്ങളുദ്ധരിച്ചാണ് കരസേനയുടെ ട്വീറ്റ് ഇന്ന് പുറത്തുവന്നത്.
ടൈഗർ ഹിൽ, ബടാലിക്, പോയിന്റ് 4875, തോലോലിംഗ്, കാക്‌സർ, ഖാലൂബാർ എന്നീ മലനിരകളിൽ ഇന്ത്യൻ സൈന്യം നടത്തിയ അതിധീരമായ പോരാട്ടത്തെ കരസേന വീണ്ടും ഇന്ത്യൻ ജനതയെ ട്വീറ്റിലൂടെ ഓർമ്മിപ്പിക്കുന്നത്. ഓപ്പറേഷൻ വിജയ് സൈനിക മുന്നേറ്റത്തിലെ വിവിധ ഘട്ടങ്ങളിലെ പോരാട്ടത്തെ സ്മരിച്ചുകൊണ്ടാണ് കരസേന ട്വീറ്റർ സന്ദേശങ്ങൾ ഇന്ന് പ്രചരിപ്പിക്കുന്നത്.