ചെങ്കല്‍ചൂളയിലെ കുട്ടികളുടെ ഡാന്‍സ് ഒടുവിൽ നടന്‍ സൂര്യയ്‌ക്ക് അരികിലും എത്തി.!!

സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയ തിരുവനന്തപുരം ചെങ്കല്‍ചൂളയിലെ കുട്ടികളുടെ ഡാന്‍സ് ഒടുവിൽ നടന്‍ സൂര്യയ്‌ക്ക് അരികിലും എത്തി. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ താരത്തിന് ട്രിബ്യൂട് ആയാണ് കുട്ടികള്‍…

;

By :  Editor
Update: 2021-07-26 09:32 GMT

സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയ തിരുവനന്തപുരം ചെങ്കല്‍ചൂളയിലെ കുട്ടികളുടെ ഡാന്‍സ് ഒടുവിൽ നടന്‍ സൂര്യയ്‌ക്ക് അരികിലും എത്തി. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ താരത്തിന് ട്രിബ്യൂട് ആയാണ് കുട്ടികള്‍ ഡാന്‍സ് വീഡിയോ ഒരുക്കിയത്. ഈ വീഡിയോ സൂര്യ തന്റെ ട്വിറ്ററില്‍ പങ്കുവെച്ചു. വീഡിയോ ഇഷ്‌ടമായി എന്ന് പറഞ്ഞുകൊണ്ടാണ് താരം തന്റെ ആരാധകരുടെ സ്‌നേഹത്തിന് മറുപടി നൽകിയത്.കോടികൾ മുടക്കി, വലിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരിച്ച രംഗങ്ങളാണ് കുട്ടികള്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ ഷൂട്ട് ചെയ്‌ത്‌ ഏവരെയും അൽഭുതപ്പെടുത്തുന്നത്. നേരത്തേ ‘അയന്‍’ സിനിമയിലെ തന്നെ ആക്ഷന്‍ രംഗങ്ങളുടെ സ്‌പൂഫ് വീഡിയോയും കുട്ടികള്‍ ചെയ്‌തിരുന്നു. അതിനും വലിയ രീതിയിലുള്ള സ്വീകരണമാണ് ലഭിച്ചിരുന്നത്.

Full View

Tags:    

Similar News