ചങ്ങനാശേരി ബൈപ്പാസില്‍ പുതുതലമുറ ബൈക്കുകളുടെ മത്സരയോട്ടത്തിനിടെ ഉണ്ടായ അപകടത്തില്‍ മൂന്നുമരണം
കോട്ടയം: ചങ്ങനാശേരി പാലാത്ര മോര്‍ക്കുളങ്ങര ബൈപ്പാസില്‍ പുതുതലമുറ ബൈക്കുകളുടെ മത്സരയോട്ടത്തിനിടെ ഉണ്ടായ അപകടത്തില്‍ മൂന്നുമരണം. പുഴവാത് സ്വദേശി മുരുകന്‍ ആചാരി, സേതുനാഥ് നടേശന്‍, പുതുപ്പള്ളി സ്വദേശി ശരത്…
;കോട്ടയം: ചങ്ങനാശേരി പാലാത്ര മോര്‍ക്കുളങ്ങര ബൈപ്പാസില്‍ പുതുതലമുറ ബൈക്കുകളുടെ മത്സരയോട്ടത്തിനിടെ ഉണ്ടായ അപകടത്തില്‍ മൂന്നുമരണം. പുഴവാത് സ്വദേശി മുരുകന്‍ ആചാരി, സേതുനാഥ് നടേശന്‍, പുതുപ്പള്ളി സ്വദേശി ശരത് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം. ബൈപ്പാസില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മത്സരയോട്ടം പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുതുപ്പള്ളി സ്വദേശിയായ ശരത് അമിത വേഗത്തില്‍ ബൈക്ക് ഓടിക്കുകയായിരുന്നു. എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.രണ്ടുപേര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അപകടത്തില്‍ സ്ഥലത്ത് നിറുത്തിയിട്ടിരുന്ന കാറിനും കേടുപാടുകളുണ്ട്.