പാല്‍ വാങ്ങാന്‍ പോകാനും കോവിഡില്ലെന്ന സര്‍ട്ടിഫിക്കെറ്റ് വേണോ; നമ്മളാണ് ലോകത്തെ എറ്റവും വലിയ വിഡ്ഢികള്‍; സര്‍ക്കാരിനെ പരിസഹിച്ച് നടി രഞ്ജിനി
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പുതിയ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെ പരിഹസിച്ച് നടി രഞ്ജിനി. കടകളില്‍ എത്തുന്നവര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവരാകണം. അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍…
;തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പുതിയ കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെ പരിഹസിച്ച് നടി രഞ്ജിനി. കടകളില്‍ എത്തുന്നവര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവരാകണം. അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനകം കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആയിരിക്കണം എന്നതാണ് പുതിയ നിയന്ത്രണം.ഇതിനെ പരിഹസിച്ച് വിമര്‍ശിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്.
പാല്‍ വാങ്ങാന്‍ പോകണമെങ്കിലും കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് കാണിക്കണോ എന്നാണ് താരത്തിന്റെ ചോദ്യം. 'പാല്‍ വാങ്ങാന്‍ പോകണമെങ്കിലും കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ. നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികളെന്നും ഫേസ്ബുക്കില്‍ രഞ്ജിനി കുറിച്ചു.