കടകൾക്ക് മുന്നിൽ ആൾക്കൂട്ടമുണ്ടായാൽ കേസെടുക്കും ; സർക്കാർ ടി.പി.ആർ. അനുസരിച്ചുള്ള നിയന്ത്രണം ഒഴിവാക്കിയതോടെ നഗരങ്ങളിൽ പരിശോധന കർശനമാക്കാൻ ഒരുങ്ങി പോലീസ്

കോഴിക്കോട് : സർക്കാർ ടി.പി.ആർ. അനുസരിച്ചുള്ള നിയന്ത്രണം ഒഴിവാക്കിയതോടെ എല്ലാകടകളും തുറന്നെങ്കിലും നഗരത്തിൽ പരിശോധന കർശനമാക്കാൻ ഒരുങ്ങി പോലീസ്. എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും പരിശോധനയുണ്ടാവും. വാക്സിനേഷൻ…

By :  Editor
Update: 2021-08-05 22:28 GMT

കോഴിക്കോട് : സർക്കാർ ടി.പി.ആർ. അനുസരിച്ചുള്ള നിയന്ത്രണം ഒഴിവാക്കിയതോടെ എല്ലാകടകളും തുറന്നെങ്കിലും നഗരത്തിൽ പരിശോധന കർശനമാക്കാൻ ഒരുങ്ങി പോലീസ്. എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും പരിശോധനയുണ്ടാവും. വാക്സിനേഷൻ സർട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ളവരാണ് കടകളിൽ എത്തുന്നതെന്ന് ഉറപ്പുവരുത്താൻ പരിശോധന നടത്തിയേക്കും.വാഹന പട്രോളിങ്ങിനു പകരം ഓരോ വ്യാപാരകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പരിശോധന നടത്താനാണ് തീരുമാനം. കടകൾക്ക് മുന്നിൽ ആൾക്കൂട്ടമുണ്ടായാലും കേസെടുക്കും.

സർക്കാരിന്റെ പുതിയ നിബന്ധനകൾ ഉൾപ്പെടുത്തിയുള്ള സ്റ്റിക്കർ മിഠായിത്തെരുവിലെ മുഴുവൻ കടകളിലും പതിക്കാൻ ടൗൺ പോലീസ് നിർദേശം നൽകിയതായി കേരള വ്യാപാരി വ്യവസായ ഏകോപനസമിതി മിഠായിത്തെരുവ് യൂണിറ്റ് ജനറൽസെക്രട്ടറി പറഞ്ഞു.ഇത് അപ്രായോഗികമാണെന്ന് വ്യാപാരികൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. പോലീസിന്റെ നടപടി ഭയന്ന് പല വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാർ സ്വകാര്യ ആശുപത്രികളിൽ നിന്നാണ് വാക്‌സിൻ എടുക്കുന്നത്.

Tags:    

Similar News