മയക്കുമരുന്ന് വാങ്ങാന്‍ രണ്ടര വയസ്സുള്ള സ്വന്തം മകനെ 40,000 രൂപക്ക് വിറ്റ പിതാവ് അറസ്റ്റിൽ
മയക്കുമരുന്ന് വാങ്ങാന്‍ രണ്ടര വയസ്സുള്ള സ്വന്തം മകനെ 40,000 രൂപക്ക് വിറ്റ പിതാവും, കുഞ്ഞിനെ വാങ്ങിയ സ്ത്രീയും അറസ്റ്റിൽ. അസമിലെ മോറിഗന്‍ ജില്ലയിലെ ലാഹരിഘട്ടിലാണ് സംഭവം. കുഞ്ഞിന്റെ…
;മയക്കുമരുന്ന് വാങ്ങാന്‍ രണ്ടര വയസ്സുള്ള സ്വന്തം മകനെ 40,000 രൂപക്ക് വിറ്റ പിതാവും, കുഞ്ഞിനെ വാങ്ങിയ സ്ത്രീയും അറസ്റ്റിൽ. അസമിലെ മോറിഗന്‍ ജില്ലയിലെ ലാഹരിഘട്ടിലാണ് സംഭവം. കുഞ്ഞിന്റെ മാതാവിന്റെ പരാതിയില്‍ പിതാവ് അമീനുല്‍ ഇസ്ലാം എന്നയാളും കുഞ്ഞിനെ വാങ്ങിയ സാസിദ ബീഗം എന്ന സ്ത്രീയുമാണ് അറസ്റ്റിലായത്.ഒരു ദിവസം ഭാര്യവീട്ടിലെത്തിയ അമീനുല്‍ ഇസ്ലാം, ആധാര്‍ കാര്‍ഡ് എടുക്കാനെന്ന പേരില്‍ കുഞ്ഞിനെയും എടുത്ത് പോകുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ എത്തിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.