ഹജ്ജ് തീര്‍ത്ഥാടനം: ഇമിഗ്രേഷന്‍ അവരുടെ രാജ്യങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കാം
റിയാദ്: ഹജ്ജ് തീര്‍ത്ഥാടകരുടെ ഇമിഗ്രേഷന്‍ അവരുടെ രാജ്യങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സൗദി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും. തീര്‍ത്ഥാടകര്‍…
റിയാദ്: ഹജ്ജ് തീര്‍ത്ഥാടകരുടെ ഇമിഗ്രേഷന്‍ അവരുടെ രാജ്യങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സൗദി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും. തീര്‍ത്ഥാടകര്‍ സൗദിയില്‍ എത്തിയ ശേഷം നടത്തേണ്ട ഇമിഗ്രേഷന്‍ നടപടികള്‍ സ്വന്തം രാജ്യത്ത് നിന്ന് തന്നെ നടത്താനാണ് പുതിയ നീക്കം.
ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഉള്ള ഇന്തോനേഷ്യയില്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ വിമാനത്താവളങ്ങളിലും ഇത്തവണ ഈ സൗകര്യം ഒരുക്കുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. ഇമിഗ്രേഷന്‍ നടപടികള്‍ക്ക് പുറമേ, തീര്‍ത്ഥാടകരുടെ വിരലടയാളം രേഖപ്പെടുത്തുക, പ്രതിരോധ കുത്തിവെപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക തുടങ്ങിയവയും അതാത് രാജ്യങ്ങളില്‍ വെച്ചു തന്നെ പൂര്‍ത്തിയാക്കും.