രേഖകൾ ഇല്ലാത്തവർക്ക് മദ്യമില്ല ; നിബന്ധനകളിൽ വിട്ടുവീഴ്ചയില്ലാതെ ബെവ്കോ
മദ്യം വാങ്ങുന്നതിന് ആർടിപിസിആർ ഫലവും വാക്സിൻ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയ ഉത്തരവ് ബെവ്‌കോ കർശനമായി നടപ്പിലാക്കുന്നു .ഇന്ന് തിരുവനന്തപുരം അടക്കം പല ജില്ലകളിലും ഒരു ഡോസ് വാക്‌സിൻ എടുത്തതിന്റെ…
;മദ്യം വാങ്ങുന്നതിന് ആർടിപിസിആർ ഫലവും വാക്സിൻ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയ ഉത്തരവ് ബെവ്‌കോ കർശനമായി നടപ്പിലാക്കുന്നു .ഇന്ന് തിരുവനന്തപുരം അടക്കം പല ജില്ലകളിലും ഒരു ഡോസ് വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഇല്ലാതെ വന്നവരെയൊക്കെ തിരികെ അയച്ചു.
ഇന്നുമുതലാണ് സംസ്ഥാനത്തെ മദ്യശാലകളിൽ രേഖകൾ നിർബന്ധമാക്കിയത്. 72 മണിക്കൂർ മുമ്പ് എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റാണ് ഇതിനാവശ്യം. ബിവറേജ് ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ ഇത് സംബന്ധിച്ച നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. ഉത്തരവ് കർശനമായി നടപ്പാക്കാനാണ് ബെവ്‌കോ ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ ബെവ്‌കോ ഔട്ലെറ്റുകളിലെ തിരക്ക് വർദ്ധിക്കുന്നതിനെതിരെ ഹൈക്കോടതി ഇന്നലെയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. സർക്കാരിന്റെ പുതുക്കിയ കോവിഡ് മാർഗ്ഗ നിർദേശങ്ങൾ മദ്യ വിൽപ്പന ശാലകൾക്ക് മാത്രം എന്താണ് ബാധകമാവാത്തതെന്നും കോടതി ചോദിച്ചു.