ഇന്ത്യയെ അഭിനന്ദിച്ചും മുന്നറിയിപ്പ് നല്‍കിയും താലിബാന്‍
ദോഹ: അഫ്ഗാനിസ്താന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ത്യ നല്‍കുന്ന സഹായങ്ങളെ അഭിനന്ദിച്ചും ഇന്ത്യന്‍ സൈനിക സാന്നിധ്യം അഫ്ഗാനില്‍ പാടില്ലെന്ന മുന്നറിയിപ്പ് നല്‍കിയും താലിബാന്‍. വാര്‍ത്താ ഏജന്‍സി എ.എന്‍.ഐക്ക്…
ദോഹ: അഫ്ഗാനിസ്താന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇന്ത്യ നല്‍കുന്ന സഹായങ്ങളെ അഭിനന്ദിച്ചും ഇന്ത്യന്‍ സൈനിക സാന്നിധ്യം അഫ്ഗാനില്‍ പാടില്ലെന്ന മുന്നറിയിപ്പ് നല്‍കിയും താലിബാന്‍. വാര്‍ത്താ ഏജന്‍സി എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് മുഹമ്മദ് സുഹൈല്‍ ഷഹീനാണ് ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കിത്.
https://youtu.be/6ETezVTnqdU
അഫ്ഗാന്‍ ജനതയെയും ദേശീയ പദ്ധതികളെയും ഇന്ത്യ സഹായിക്കുന്നുണ്ട്. അത് മുമ്ബും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പ്രവര്‍ത്തനം വിലമതിക്കപ്പെടുന്ന ഒന്നാണെന്ന് കരുതുന്നു. അഫ്ഗാന്‍ ജനങ്ങള്‍ക്കായി അണക്കെട്ടുകള്‍, ദേശീയ- അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, അഫ്ഗാനിസ്ഥാന്‍റെ വികസനം, പുനര്‍നിര്‍മാണം, ജനങ്ങളുടെ സാമ്ബത്തിക അഭിവൃദ്ധി എന്നിവക്കായി ചെയ്യുന്നതെല്ലാം അഭിനന്ദനാര്‍ഹമാണെന്ന് അഫ്ഗാനിലെ ഇന്ത്യന്‍ പദ്ധതികളെ കുറിച്ചുള്ള ചോദ്യത്തിന് താലിബാന്‍ വക്താവ് മറുപടി നല്‍കി.
ഇന്ത്യയുടെ സൈനിക സാന്നിധ്യം അഫ്ഗാനിലുണ്ടെങ്കില്‍, അത് അവര്‍ക്ക് നല്ലതല്ല. അഫ്ഗാനില്‍ സൈനിക സാന്നിധ്യമുണ്ടായിരുന്ന മറ്റ് രാജ്യങ്ങളുടെ വിധി ഇന്ത്യ മനസിലാക്കിയിട്ടുണ്ടാകും. അത് ഇന്ത്യക്ക് ഒരു തുറന്ന പുസ്തകമാണ്. അയല്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ ഒരു രാജ്യത്തിനെതിരെയും അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന പൊതുനയം തങ്ങള്‍ക്കുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി.