ശ്രദ്ധിക്കുക; വെളളിയാഴ്ച മുതല്‍ നാലു ദിവസം ബാങ്ക് അവധി

ബാങ്കിടപാടുകൾ നടത്തുന്നവർ അറിയാനുള്ള കാര്യം ഇതാണ് .. കോവിഡ് ആശങ്കകൾക്കിടയിലും ഓണത്തെ എതിരേൽക്കാൻ ഒരുങ്ങുകയാണ് കേരളം. തുടർച്ചയായ അഞ്ചു ദിവസമാണ് ഇത്തവണ പൊതു അവധി. ഞായറാഴ്ച അടക്കമാണ്…

;

By :  Editor
Update: 2021-08-19 02:12 GMT

ബാങ്കിടപാടുകൾ നടത്തുന്നവർ അറിയാനുള്ള കാര്യം ഇതാണ് .. കോവിഡ് ആശങ്കകൾക്കിടയിലും ഓണത്തെ എതിരേൽക്കാൻ ഒരുങ്ങുകയാണ് കേരളം. തുടർച്ചയായ അഞ്ചു ദിവസമാണ് ഇത്തവണ പൊതു അവധി. ഞായറാഴ്ച അടക്കമാണ് ഈ അവധി. ഓഗസ്റ്റ് 20 മുതല്‍ 22 വരെ ഓണം പ്രമാണിച്ചുള്ള അവധിയാണ്. ഓഗസ്റ്റ് 19 വ്യാഴാഴ്ച മുഹറം ആണ്. ഓഗസ്റ്റ് 20 ന് ഒന്നാം ഓണം. 21 ന് തിരുവോണം, ഓഗസ്റ്റ് 22 ന് മൂന്നാം ഓണവും ഓഗസ്റ്റ് 23 ന് നാലാം ഓണവുമാണ്.ഓഗസ്റ്റ് 20, 21, 22, 23 തീയതികളില്‍ തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഓഗസ്റ്റ് 23 നാലാം ഓണത്തിന്റെ അന്നു തന്നെ ഇത്തവണ ശ്രീനാരായണ ഗുരു ജയന്തിയും വരുന്നതിനാൽ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

Tags:    

Similar News