ബാങ്ക് അക്കൗണ്ടുകളില്‍ ഇനി മുതല്‍ ബാലന്‍സ് ഇല്ലെങ്കിലും പണം പിന്‍വലിക്കാന്‍ സാധിക്കും.!

 ഡല്‍ഹി : ബാങ്ക് അക്കൗണ്ടുകളില്‍ ഇനി മുതല്‍ ബാലന്‍സ് ഇല്ലെങ്കിലും പണം പിന്‍വലിക്കാന്‍ സാധിക്കും. ബാങ്കിന്റെ ഉപയോക്താക്കള്‍ക്ക് അവരുടെ പ്രതിമാസ ശമ്ബളത്തിന്റെ മൂന്നിരട്ടി വരെ പിന്‍വലിക്കാവുന്നതാണ്. ബാങ്കില്‍…

By :  Editor
Update: 2021-08-19 05:50 GMT

ഡല്‍ഹി : ബാങ്ക് അക്കൗണ്ടുകളില്‍ ഇനി മുതല്‍ ബാലന്‍സ് ഇല്ലെങ്കിലും പണം പിന്‍വലിക്കാന്‍ സാധിക്കും. ബാങ്കിന്റെ ഉപയോക്താക്കള്‍ക്ക് അവരുടെ പ്രതിമാസ ശമ്ബളത്തിന്റെ മൂന്നിരട്ടി വരെ പിന്‍വലിക്കാവുന്നതാണ്. ബാങ്കില്‍ ശമ്ബള അക്കൗണ്ട് ഉള്ള വ്യക്തികള്‍ക്കാണ് ഈ സൗകര്യം.രാജ്യത്തെ മുന്‍ നിര ബാങ്കുകളായ എസ്ബിഐ, ഐസിഐസിഎ മുതലായ ബാങ്കുകളും ഇത്തരത്തിലുള്ള ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കളുടെ അക്കൗണ്ടില്‍ ഒരു രൂപ പോലും ഇല്ലെങ്കിലും ഈ സൗകര്യം ഉപയോഗിക്കാമെന്നത് ഈ സേവനത്തിന്റെ പ്രത്യേകതയാണ്.കോവിഡ് മഹാമാരി മൂലം സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന ഒട്ടേറെ പേര്‍ക്ക് ഈ സേവനം പ്രയോജനമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News