ശരീരം നഗ്നമാക്കി ഭസ്മം പുരട്ടിയാൽ ആൺകുട്ടികളുണ്ടാകുമെന്നു മന്ത്രവാദി ; പെണ്‍മക്കളുണ്ടായതിന്റെ പേരിൽ യുവതി നേരിട്ടത് ക്രൂരമർദ്ദനം; ഭര്‍ത്താവും മാതാവും ആള്‍ദൈവവും അറസ്​റ്റില്‍

പെൺമക്കളുണ്ടായതിന്റെ പേരിൽ 31 കാരിയായ യുവതിയെ ക്രൂരമായി മർദിക്കുകയും ദുർമന്ത്രവാദത്തിന്​ ഇരയാക്കുകയും ചെയ്തതായി പരാതി.സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃമാതാവും ആൾദൈവവും അറസ്​റ്റിലായിട്ടുണ്ട്. ഖേദിലെ ഒരു ഗ്രാമത്തിലാണ് സംഭവം.2016…

;

By :  Editor
Update: 2021-08-30 04:29 GMT

പെൺമക്കളുണ്ടായതിന്റെ പേരിൽ 31 കാരിയായ യുവതിയെ ക്രൂരമായി മർദിക്കുകയും ദുർമന്ത്രവാദത്തിന്​ ഇരയാക്കുകയും ചെയ്തതായി പരാതി.സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃമാതാവും ആൾദൈവവും അറസ്​റ്റിലായിട്ടുണ്ട്. ഖേദിലെ ഒരു ഗ്രാമത്തിലാണ് സംഭവം.2016 ൽ വിവാഹിതയായ യുവതി 2017ൽ ഇവർ ഒരു പെൺകുഞ്ഞിന്​ ജന്മം നൽകി. ഇതോടെയാണ് മാനസികമായും ശാരീരികമായും ഭർത്താവും മാതാവും ചേർന്ന് യുവതിയെ മർദിക്കാൻ തുടങ്ങി.

കഴിഞ്ഞ നാലുവർഷമായി യുവതിയെ പെൺമക്കളുണ്ടായതിന്റെ പേരിൽ കുടുംബം ക്രൂരമായി പീഡിപ്പിച്ചു വരികയായിരുന്നതായും പൊലീസ്​ പറയുന്നു.2020ൽ വീണ്ടും ഇവർക്ക്​ ഒരു പെൺകുഞ്ഞ്​ ജനിച്ചു. ഇതോടെ യുവതിക്ക്​ നേരെ അതിക്രമങ്ങളും വർധിക്കുകയായിരുന്നു. കുട്ടികളെ കൊലപ്പെടുത്തുമെന്ന്​ ഭർത്താവ്​ ഭീഷണിപ്പെടുത്തുകയും ചെയ്​തു. മർദനം തുടർന്നതോടെ യുവതി സ്വന്തം വീട്ടിലേക്ക്​ മടങ്ങിയെങ്കിലും ഭർത്താവെത്തി യുവതിയെയും മക്കളെയും പുണെയിലേക്ക്​ തിരിച്ചുകൊണ്ടുപോകുകയായിരുന്നു.അവിടെയെത്തിയ ശേഷം യുവതിയെ പ്രദേശത്തെ ആൾദൈവത്തിന്റെ അടുത്ത യുവതിയെ എത്തിക്കുകയായിരുന്നു.

ഇയാൾ ദമ്പതികൾക്ക്​ ഭസ്​മം നൽകി വിടുകയുംചെയ്​തു. നഗ്​ന ശരീരത്തിൽ ഭസ്​മം പുരട്ടിയാൽ ആൺകുഞ്ഞ്​ ജനിക്കുമെന്നായിരുന്നു ആൾദൈവത്തിന്റെ വാദം.തുടർന്ന് വീട്ടിലെത്തി​യതോടെ ഭർത്താവും ബന്ധുക്കളും ചേർന്ന്​ യുവതിയെ നിർബന്ധമായി വസ്ത്രം അഴിപ്പിക്കുകയും ദേഹത്ത്​ ഭസ്​മം പുരട്ടുകയും ചെയ്​തതായി യുവതിയുടെ പരാതിയിൽ പറയുന്നു. തുടർന്ന്​ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

Tags:    

Similar News