പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പത്തൊൻപതുകാരി അറസ്റ്റിൽ

കോയമ്പത്തൂർ: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. പത്തൊൻപത് കാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം 26 ന് ഇവരുവരും പഴനിയിൽ വച്ച് വിവാഹിതരായിരുന്നു. കോയമ്പത്തൂരിലേക്കുള്ള…

;

By :  Editor
Update: 2021-08-30 04:58 GMT

കോയമ്പത്തൂർ: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. പത്തൊൻപത് കാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഈ മാസം 26 ന് ഇവരുവരും പഴനിയിൽ വച്ച് വിവാഹിതരായിരുന്നു. കോയമ്പത്തൂരിലേക്കുള്ള യാത്രയ്‌ക്കിടെ സെമ്മേടിലെ ലോഡ്ജിൽ വച്ച് യുവതി ആൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.പീഡനത്തിന് ശേഷം അസ്വസ്ഥത തോനിയ ആൺകുട്ടിയെ പൊള്ളാച്ചിയിലേക്ക് കൂട്ടികൊണ്ട് വരികയായിരുന്നു.സംഭവം അറിഞ്ഞ ഉടൻ ആൺകുട്ടിയുടെ മാതാപിതാക്കൾ പെൺകുട്ടിക്കെതിരെ പോലീസിൽ പരാതി നൽകി.

ഐപിസി സെക്ഷൻ 366, പോക്‌സോ നിയമത്തിലെ 6 (5) എന്നിവ പ്രകാരം പെൺകുട്ടിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയാൽ മാത്രമേ ഐപിസി സെക്ഷൻ 366 ബാധകമാകൂ. അതുപോലെ പോക്‌സോ നിയമത്തിലെ 5 (1),6 എന്നീ രണ്ട് വകുപ്പുകളും സ്ത്രീകൾക്കെതിരെ ബാധകമല്ലെന്നും മുതിർന്ന അഭിഭാഷകൻ അഭിപ്രായപ്പെട്ടു. അതേസമയം, കേസ് കുഴപ്പം പിടിച്ചതാണെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.

Tags:    

Similar News