ഞങ്ങൾ മുസ്ലിമുകൾ " കശ്മീരിലെ മുസ്ലിങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ടെന്ന് താലിബാൻ

കശ്മീരിലെ മുസ്ലിങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ടെന്ന് താലിബാൻ. ബിബിസി ഉർദു ചാനലിന് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ…

By :  Editor
Update: 2021-09-03 11:59 GMT

കശ്മീരിലെ മുസ്ലിങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ടെന്ന് താലിബാൻ. ബിബിസി ഉർദു ചാനലിന് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചടക്കിയതോടെ, അവിടം ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചേക്കുമെന്ന ആശങ്കയ്ക്കിടെയാണ് താലിബാൻ വക്താവിന്റെ പരാമർശം.

‘മുസ്ലിങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ തങ്ങൾക്ക് അവകാശമുണ്ട്. അത് ഇന്ത്യയിലെ കശ്മീരിലായാലും മറ്റേതെങ്കിലും രാജ്യത്തായാലും. നിങ്ങളുടെ സ്വന്തം ജനങ്ങളാണെന്നും നിങ്ങളുടെ പൗരന്മാരാണെന്നും പറഞ്ഞാലും, മുസ്ലീങ്ങൾക്ക് വേണ്ടി ഞങ്ങൾ ശബ്ദമുയർത്തും’. താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു. ഇന്ത്യയുമായി സമാധാനപൂർണമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും, ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടില്ലെന്നുമാണ് താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. അഫ്ഗാൻ മണ്ണിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്നും താലിബാൻ നേതാവ് സൂചിപ്പിച്ചിരുന്നു. ഇതിൽ നിന്നും താലിബാൻ പിന്നോക്കം പോകുന്നതാണ് ഇപ്പോഴത്തെ അഭിപ്രായപ്രകടനമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ.

Tags:    

Similar News