കൃത്യ സമയത്ത് ട്യൂഷന്‍ ഫീസ് നല്‍കിയില്ലെന്ന് പറഞ്ഞ് 12 വയസുകാരനെ അധ്യാപകന്‍ അടിച്ചുകൊന്നു !

ഫീസ് നല്‍കിയില്ലെന്ന് പറഞ്ഞ് 12 വയസുകാരനെ സ്വകാര്യ ട്യൂഷന്‍ അധ്യാപകന്‍ അടിച്ചുകൊന്നതായി പൊലീസ്. ഉത്തര്‍പ്രദേശിലെ മഥുരയിലെ റദോയി ഗ്രാമത്തില്‍ ബല്‍ദിയോ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന…

;

By :  Editor
Update: 2021-09-05 08:19 GMT

ഫീസ് നല്‍കിയില്ലെന്ന് പറഞ്ഞ് 12 വയസുകാരനെ സ്വകാര്യ ട്യൂഷന്‍ അധ്യാപകന്‍ അടിച്ചുകൊന്നതായി പൊലീസ്. ഉത്തര്‍പ്രദേശിലെ മഥുരയിലെ റദോയി ഗ്രാമത്തില്‍ ബല്‍ദിയോ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 12 വയസുള്ള ശിവം എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അധ്യാപകനായ ഗൗത(26)മിനെ അറസ്റ്റ് ചെയ്തതായും കൊലക്കുറ്റം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍കെതിരേ കേസെടുത്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

Full View

കൊല്ലപ്പെട്ട വിദ്യാര്‍ഥി കഴിഞ്ഞ നാല് മാസമായി ഗൗതമിന്റെ അടുത്താണ് ട്യൂഷന് പോയിരുന്നത്. ഒരുമാസം 250 രൂപയായിരുന്നു ട്യൂഷന്‍ ഫീസ്. എല്ലാമാസവും 25-ാം തീയതിയാണ് വിദ്യാര്‍ഥി ഫീസ് അടച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞമാസം അസുഖമായതിനാല്‍ ക്ലാസില്‍ പോകാനും കൃത്യസമയത്ത് ഫീസ് അടയ്ക്കാനും കുട്ടിക്ക് കഴിഞ്ഞില്ല. ഓഗസ്റ്റ് 29-ാം തീയതി ഇക്കാര്യത്തെച്ചൊല്ലി ഗൗതം വിദ്യാര്‍ഥിയെ വഴക്കുപറഞ്ഞു. തുടര്‍ന്ന് വടി കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.അധ്യാപകന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വീട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Tags:    

Similar News