നിപയുടെ ഉറവിടം കണ്ടെത്താന്‍ തീവ്രശ്രമം; ഏഴ് പേരുടെ സാമ്പിളുകള്‍ കൂടി പുണെയിലേക്ക് അയച്ചു

കോഴിക്കോട് : നിപ ബാധിച്ച് മരിച്ച 12 കാരനുമായി സമ്പർക്കത്തിൽ വന്ന ഏഴുപേരുടെ സാമ്പിൾ കൂടി പരിശോധനയ്ക്കാ‌യി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്.…

By :  Editor
Update: 2021-09-06 00:24 GMT

കോഴിക്കോട് : നിപ ബാധിച്ച് മരിച്ച 12 കാരനുമായി സമ്പർക്കത്തിൽ വന്ന ഏഴുപേരുടെ സാമ്പിൾ കൂടി പരിശോധനയ്ക്കാ‌യി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. ഉറവിടം കണ്ടെത്തുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുട്ടിയുടെ വീടും പരിസരവും കൃത്യമായി പരിശോധിച്ചുവരികയാണ്. ഒപ്പം കുട്ടിയുമായി സമ്പര്‍ക്കത്തിലായിരുന്നവരെയും പരിശോധിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

Full View

നിരീക്ഷണത്തിലുള്ള, അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ട്രൂനാറ്റ് ടെസ്റ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നടക്കും. ഇതിനായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനവും സംഘവും ഇന്ന് കോഴിക്കോടെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Tags:    

Similar News