സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കി കൊണ്ട് സുപ്രീംകോടതി ഉത്തരവ്

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കി കൊണ്ട് സുപ്രീംകോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന്, പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി കൊണ്ട്…

By :  Editor
Update: 2021-09-17 04:22 GMT

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കി കൊണ്ട് സുപ്രീംകോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന്, പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി കൊണ്ട് കോടതി വ്യക്തമാക്കി.

Full View

പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ സജ്ജം. സുപ്രീംകോടതി വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായാല്‍ മുഖ്യമന്ത്രിയുമായും മറ്റു വകുപ്പുകളുമായും കൂടിയാലോചിച്ച് പരീക്ഷാ തീയതി നിശ്ചയിക്കും. തുടര്‍ന്ന് ടൈം ടേബിള്‍ പ്രസിദ്ധീകരിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സ്‌കൂളുകളിലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും. സുപ്രീംകോടതി സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് ചെയ്തത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തന്നെ പരീക്ഷ നടത്തും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒട്ടും ആശങ്ക വേണ്ട. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Similar News