സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ പ്രതിസന്ധിയില്‍: പലരും തൊഴില്‍ നഷ്ടമായി നാട്ടിലേക്ക മടങ്ങാനൊരുങ്ങുന്നു

റിയാദ്: വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി പ്രഖ്യാപിച്ചതോടെ സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു.ലൈസന്‍സ് കിട്ടിയ വനിതകള്‍ പലരും വീട്ടിലെ ഡ്രൈവര്‍മാരെ ഒഴിവാക്കുകയാണ്. വരും ദിവസങ്ങളില്‍…

;

By :  Editor
Update: 2018-06-04 00:38 GMT

റിയാദ്: വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി പ്രഖ്യാപിച്ചതോടെ സൗദിയില്‍ മലയാളി ഡ്രൈവര്‍മാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു.ലൈസന്‍സ് കിട്ടിയ വനിതകള്‍ പലരും വീട്ടിലെ ഡ്രൈവര്‍മാരെ ഒഴിവാക്കുകയാണ്. വരും ദിവസങ്ങളില്‍ ഇത് രൂക്ഷമാകുമെന്നാണ് സൂചനകള്‍.

വിദേശ ഡ്രൈവര്‍മാരുടെ നിയമനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം ഇടിവാണ് സൗദിയില്‍ ഉണ്ടായിട്ടുള്ളത്. വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങിയതോടെ ഇത് 40 ശതമാനത്തിലേറെയാകുമെന്നാണ് സൂചന.

സൗദിയില്‍ ഇപ്പോള്‍ എട്ടു ലക്ഷത്തിലേറെ വിദേശ ഡ്രൈവര്‍മാരുണ്ട്. ഇതില്‍ രണ്ടു ലക്ഷത്തോളം പേരും ഹൗസ് ഡ്രൈവര്‍മാരാണ്. ഒരു ഡ്രൈവര്‍ക്ക് താമസവും ഭക്ഷണവും ഉള്‍പ്പെടെ ശരാശരി അയ്യായിരം റിയാലാണ് ശമ്പളം. ആവശ്യക്കാര്‍ കുറഞ്ഞതോടെ ഹൗസ് ഡ്രൈവര്‍മാരുടെ ശമ്പളം 4000 റിയാലിനും അതിനു താഴെയായി.

Tags:    

Similar News