റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോയില്‍ കയറ്റി, കൂട്ടബലാത്സംഗം: വെള്ളക്കുഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ബിഹാറില്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഒരു ദിവസം മുഴുവന്‍ യുവതിയെ തടങ്കലിലാക്കി മാറിമാറി ബലാത്സംഗം ചെയ്ത പ്രതികള്‍ വൈകുന്നേരം ഇവരെ റോഡിനോടു…
;ബിഹാറില്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഒരു ദിവസം മുഴുവന്‍ യുവതിയെ തടങ്കലിലാക്കി മാറിമാറി ബലാത്സംഗം ചെയ്ത പ്രതികള്‍ വൈകുന്നേരം ഇവരെ റോഡിനോടു ചേര്‍ന്ന വെള്ളക്കുഴിയില്‍ എറിഞ്ഞ് കടന്നുകളഞ്ഞു. പറ്റ്‌നയില്‍ ദേശീയപാത 30നോടു ചേര്‍ന്നാണ് സംഭവവമെന്ന് പൊലീസ് പറഞ്ഞു.ബിഹാര്‍ ഷെരീഫില്‍നിന്നു പറ്റ്‌നയില്‍ ജോലിക്കു വന്ന മുപ്പതുകാരിയാണ് അക്രമത്തിന് ഇരയായത്. ശ്രംജീവി എക്‌സ്പ്രസ് ട്രെയിനില്‍ പറ്റ്‌നയില്‍ എത്തിയ ഇവര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഫാതുവ വരെ ഓട്ടോയിലാണ് വന്നത്. ഇവിടെനിന്നു മചൂരിയയിലേക്കു നടന്നുപോവുന്നതിനിടെയാണ് ഏതാനും പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. റോഡിലൂടെ പോവുകയായിരുന്ന യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോയില്‍ കയറ്റുകയായിരുന്നെന്നാണ് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ചായിരുന്നു അതിക്രമം. ദിവസം മുഴുവന്‍ ഇവരെ അവിടെ തടങ്കലിലാക്കി. കൂട്ടബലാത്സംഗത്തിന് ഒടുവില്‍ റോഡിനോടു ചേര്‍ന്ന വെള്ളക്കുഴിയില്‍ എറിയുകയായിരുന്നു. പൊലീസ് പട്രോള്‍ സംഘമാണ് യുവതിയെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു