ബയോളജി പഠിപ്പിക്കാൻ വീട്ടിലെത്തി, 16-കാരിയെ പീഡിപ്പിക്കാൻ ശ്രമം; അധ്യാപകൻ അറസ്റ്റിൽ

16-കാരിയായ വിദ്യാർത്ഥിനിക്ക് നേരെ സ്‌പെഷൽ ക്ലാസെടുക്കുന്നതിന് വേണ്ടി വീട്ടിലെത്തിയ അദ്ധ്യാപകന്റെ ലൈംഗിക അതിക്രമം. കൊൽക്കത്തയിലാണ് സംഭവം. ബയോളജി പഠിപ്പിക്കാനെത്തിയ  അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പരീക്ഷയ്ക്ക്…

;

By :  Editor
Update: 2021-10-10 02:43 GMT

Full View

16-കാരിയായ വിദ്യാർത്ഥിനിക്ക് നേരെ സ്‌പെഷൽ ക്ലാസെടുക്കുന്നതിന് വേണ്ടി വീട്ടിലെത്തിയ അദ്ധ്യാപകന്റെ ലൈംഗിക അതിക്രമം. കൊൽക്കത്തയിലാണ് സംഭവം. ബയോളജി പഠിപ്പിക്കാനെത്തിയ അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പരീക്ഷയ്ക്ക് മുൻപായി പാഠഭാഗങ്ങൾ വിശദീകരിച്ച് നൽകുന്നതിനായിട്ടാണ് ട്യൂഷനെടുക്കുന്ന മട്ടിൽ അദ്ധ്യാപകൻ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. എന്നാൽ ക്ലാസെടുക്കുന്നതിനിടെ ഇയാൾ പെൺകുട്ടിയെ കടന്നു പിടിക്കുകയും ബലമായി ചുംബിക്കുവാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. അദ്ധ്യാപകനെതിരെ പെൺകുട്ടിയുടെ പിതാവാണ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തന്റെ മകളെ ട്യൂഷനെടുക്കാനെത്തിയയാൾ സ്പർശിക്കുകയും, ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തതായി ഇയാൾ പരാതിയിൽ ആരോപിക്കുന്നു. പോക്‌സോ നിയമ പ്രകാരമാണ് പൊലീസ് അദ്ധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്

Tags:    

Similar News