യുവതിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കിയ മദ്രസ അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തു

വിവാഹ വാഗ്ദ്ധാനം നല്‍കി യുവതിയെ നിരന്തരം പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ മദ്രസ അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഷീഷ്ഗവിലാണ് സംഭവം. ഇവിടെ ഒരു മദ്രസയില്‍ നാല് വര്‍ഷം മുന്‍പ് പഠിക്കാനെത്തിയ…

;

By :  Editor
Update: 2021-10-11 01:21 GMT

Full View

വിവാഹ വാഗ്ദ്ധാനം നല്‍കി യുവതിയെ നിരന്തരം പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ മദ്രസ അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഷീഷ്ഗവിലാണ് സംഭവം. ഇവിടെ ഒരു മദ്രസയില്‍ നാല് വര്‍ഷം മുന്‍പ് പഠിക്കാനെത്തിയ യുവതി സഹപാഠിയുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഇയാള്‍ അതേ മദ്രസയില്‍ അദ്ധ്യാപകനായി ജോലി ലഭിക്കുകയും, യുവതിയുമായുള്ള പ്രണയം തുടര്‍ന്ന് പോവുകയും ചെയ്തു. പല പ്രാവശ്യം പീഡനത്തിരയായ യുവതി ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി യുവാവിന്റെ വീട്ടില്‍ ചെന്നപ്പോള്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ യുവതി ആരോപിക്കുന്നു. യുവതിയുടെ പരാതിയില്‍ മദ്രസ അദ്ധ്യാപകനെതിരെ കേസെടുത്തതായി പോലീസ് സൂപ്രണ്ട് രോഹിത് സിംഗ് സജ്വാന്‍ പറഞ്ഞു.

Tags:    

Similar News