യു.എ.ഇ വീണ്ടും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍
അബൂദബി: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് തുടര്‍ച്ചയായ മൂന്നാം തവണയും യു.എ.ഇ തിരഞ്ഞെടുക്കപ്പെട്ടു. യു.എന്‍ പൊതുസഭയിലെ ഏഷ്യ-പസഫിക് ഗ്രൂപ്പിലെ രാജ്യങ്ങളുടെ 180 വോട്ടുകളാണ് യു.എ.ഇക്ക് ലഭിച്ചത്. 2022 മുതല്‍…
അബൂദബി: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് തുടര്‍ച്ചയായ മൂന്നാം തവണയും യു.എ.ഇ തിരഞ്ഞെടുക്കപ്പെട്ടു. യു.എന്‍ പൊതുസഭയിലെ ഏഷ്യ-പസഫിക് ഗ്രൂപ്പിലെ രാജ്യങ്ങളുടെ 180 വോട്ടുകളാണ് യു.എ.ഇക്ക് ലഭിച്ചത്. 2022 മുതല്‍ 2024 വരെയാണ് കാലാവധി. യു.എ.ഇ നടത്തിവരുന്ന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ സാക്ഷ്യമാണ് ഈ നേട്ടമെന്ന് ദേശീയ മനുഷ്യാവകാശ സമിതി ചെയര്‍മാനും യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നെഹ്യാന്റെ ഉപദേഷ്ടാവുമായ ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. രാഷ്ട്രീയ, സാമ്ബത്തിക, സാമൂഹികാവകാശ രംഗത്തും സ്ത്രീശാക്തീകരണത്തിലും മത, വംശീയ സഹിഷ്ണുതയിലും നിയമസംഹിതയിലും തൊഴിലാളി അവകാശങ്ങളിലും മനുഷ്യക്കടത്ത് തടയുന്നതിലുമടക്കം യു.എ.ഇ നല്കുന്ന പിന്തുണ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു.