ഏഴാംക്ലാസ് വിദ്യാർഥിനിയെ സ്കൂളിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകൻ അറസ്റ്റിൽ
ഏഴാംക്ലാസ് വിദ്യാർഥിനിയെ വരുത്തി ബലാത്സംഗം ചെയ്ത സർക്കാർ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ ഒക്ടോബർ അഞ്ചിനാണ് സംഭവം നടന്നത്. ക്ലാസ് ഉണ്ടെന്ന വ്യാജേന ഏഴാം…
;ഏഴാംക്ലാസ് വിദ്യാർഥിനിയെ വരുത്തി ബലാത്സംഗം ചെയ്ത സർക്കാർ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ ഒക്ടോബർ അഞ്ചിനാണ് സംഭവം നടന്നത്.
ക്ലാസ് ഉണ്ടെന്ന വ്യാജേന ഏഴാം ക്ലാസുകാരിയെ സ്കൂളിലേക്ക് വിളിച്ചുവരുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവത്തിൽ 31കാരനായ കേശ യാദവാണ് അറസ്റ്റിലായത്. പെൺകുട്ടി വിവരം വീട്ടിൽ അറിയിക്കുകയായിരുന്നു. ഒക്ടോബർ 13ന് ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പറിൽ പരാതി നൽകുകയും തൊട്ടടുത്ത ദിവസം തന്നെ ഇവർ ഗ്രാമത്തിലെത്തി യാദവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പെൺകുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കി.