മയക്കുമരുന്ന് കേസ്: വിടാതെ എൻസിബി" ഷാരൂഖ് ഖാന്റെ വീട്ടിൽ റെയ്ഡ്, അനന്യ പാണ്ഡെയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചു
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീട്ടിൽ എൻസിബി റെയ്ഡ്. താരത്തിന്റെ മുംബൈ ബാന്ധ്രയിലുള്ള വീട്ടിലാണ് പരിശോധന. മകൻ ആര്യൻഖാൻ അറസ്റ്റിലായ ലഹരിക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. അതേസമയം, നടി…
;മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീട്ടിൽ എൻസിബി റെയ്ഡ്. താരത്തിന്റെ മുംബൈ ബാന്ധ്രയിലുള്ള വീട്ടിലാണ് പരിശോധന. മകൻ ആര്യൻഖാൻ അറസ്റ്റിലായ ലഹരിക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. അതേസമയം, നടി അനന്യ പാണ്ഡെയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. നടിയോട് 2 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ട്സ് നൽകിയിട്ടുമുണ്ട്.അറസ്റ്റിലായി മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന മകന്‍ ആര്യൻ ഖാനെ കാണാൻ ഷാറുഖ് പോയതിനു പിന്നാലെയാണ് എൻസിബി പരിശോധനക്ക് എത്തിയത്.
ഇന്ന് രാവിലെയാണ് ജയിലിലെത്തി ആര്യനെ കണ്ടത്. ഒക്ടോബർ രണ്ടിന് ആണ് ആര്യൻ അടക്കം എട്ടു പേർ കേസിൽ അറസ്റ്റിലാകുന്നത്. ഇതിനു ശേഷം ആദ്യമായാണ് മകനെ കാണാൻ ഷാറുഖ് എത്തുന്നത്. കഴിഞ്ഞയാഴ്ച ഷാറുഖും ഭാര്യ ഗൗരി ഖാനും ആര്യനുമായി വിഡിയോ കോളിൽ സംസാരിച്ചിരുന്നു. കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ജയിൽ സന്ദർശന നിയന്ത്രണങ്ങൾ മഹാരാഷ്ട്ര സർക്കാർ ലഘൂകരിച്ച ദിവസത്തിലാണ് ഷാറുഖിന്റെ സന്ദർശനം.