മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന് ജാമ്യം; പുറത്തിറങ്ങുന്നത് മൂന്നാഴ്ച്ചത്തെ ജയിൽ വാസത്തിന് ശേഷം
ആഡംബരക്കപ്പലിലെ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ജാമ്യം. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനായ ആര്യന് പുറമെ കൂട്ടുപ്രതികളായ അബ്ബാസ് മര്‍ച്ചന്റ്, മൂണ്‍ മൂണ്‍…
;ആഡംബരക്കപ്പലിലെ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ജാമ്യം. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനായ ആര്യന് പുറമെ കൂട്ടുപ്രതികളായ അബ്ബാസ് മര്‍ച്ചന്റ്, മൂണ്‍ മൂണ്‍ ധമേച്ച എന്നിവര്‍ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്. നേരത്തെ മുംബൈയിലെ പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ബോംബെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
ആര്യന്‍ ഖാന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 30വരെ പ്രത്യേക കോടതി നീട്ടിയതോടെയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
ആര്യന്‍ ഖാന്‍ സ്ഥിരമായി ലഹരി മരുന്ന് ഉപയോഗിക്കുന്നുവെന്നും മയക്കുമരുന്ന് ലോബിയുമായി ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ജാമ്യപേക്ഷ തള്ളിയിരുന്നത്.ഒക്‌ടോബര്‍ മൂന്നിനാണ് ആര്യനെ എന്‍സിബി കസ്റ്റഡിയിലെടുത്തത്. ഒക്‌ടോബര്‍ എട്ട് മുതല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍.