മന്ത്രിമാരുടെ അന്തിമപട്ടിക സത്യപ്രതിജ്ഞ ദിവസം രാവിലെ മാത്രമേ പുറത്തുവിടൂ: ജി പരമേശ്വര

ബംഗളൂരു: കര്‍ണാടക സഖ്യസര്‍ക്കാറിലെ മന്ത്രിമാരുടെ അന്തിമപട്ടിക സത്യപ്രതിജ്ഞ ദിനമായ ബുധനാഴ്ച രാവിലെ മാത്രമേ പുറത്തുവിടൂ എന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര. ധനകാര്യവും ഊര്‍ജവകുപ്പും ജെ.ഡി.എസിന് വിട്ടുകൊടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തില്‍…

;

By :  Editor
Update: 2018-06-05 00:20 GMT

ബംഗളൂരു: കര്‍ണാടക സഖ്യസര്‍ക്കാറിലെ മന്ത്രിമാരുടെ അന്തിമപട്ടിക സത്യപ്രതിജ്ഞ ദിനമായ ബുധനാഴ്ച രാവിലെ മാത്രമേ പുറത്തുവിടൂ എന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര. ധനകാര്യവും ഊര്‍ജവകുപ്പും ജെ.ഡി.എസിന് വിട്ടുകൊടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് അതൃപ്തിയുണ്ടെന്ന വാര്‍ത്തയെയും അദ്ദേഹം നിഷേധിച്ചു.

എന്തു ഉത്തരവാദിത്തം നല്‍കിയാലും നന്നായി കൈകാര്യം ചെയ്യുന്ന അച്ചടക്കമുള്ള പോരാളിയാണ് ഡി.കെ എന്നും പരമേശ്വര പ്രതികരിച്ചു. മന്ത്രി പദവികള്‍ സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോകുന്ന കാര്യത്തിലും തീരുമാനമായിട്ടില്ലെന്നും രാഹുല്‍ ഗാന്ധി വിളിച്ചശേഷം മാത്രമേ പോകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര കര്‍ണാടകയിലെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റു സ്ഥാനം എസ്.ആര്‍. പാട്ടീല്‍ രാജിവെച്ച സംഭവം ചര്‍ച്ചചെയ്തിട്ടില്ലെന്നും അദ്ദേഹവുമായി സംസാരിക്കുമെന്നും പരമേശ്വര പറഞ്ഞു.

Tags:    

Similar News