കൊച്ചി മോഡലുകളുടെ മരണം; എക്‌സൈസ് റിപ്പോർട്ട് ഇന്ന് നൽകും

കൊച്ചി: കൊച്ചിമോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ എക്‌സൈസ് മേധാവി എക്‌സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകും. ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദാക്കണമെന്ന പരാതിയിലാണ്…

;

By :  Editor
Update: 2021-11-25 00:23 GMT

കൊച്ചി: കൊച്ചിമോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ എക്‌സൈസ് മേധാവി എക്‌സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകും. ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദാക്കണമെന്ന പരാതിയിലാണ് നടപടി.

Full View

അധിക സമയം ഹോട്ടലിൽ മദ്യം വിളമ്പിയെന്ന് ഒക്ടോബർ 31 ന് എക്‌സൈസ് കണ്ടെത്തിയിരുന്നു. ഒക്ടോബർ 23ന് സമയ പരിധി കഴിഞ്ഞും മദ്യം വിളമ്പിയതിന് ഹോട്ടലിന് എതിരെ കേസെടുത്തിരുന്നു. ലഹരി പാർട്ടി നടന്നോ എന്നറിയാൻ ഹോട്ടൽ ഉടമയെ ചോദ്യം ചെയ്യുമെന്നും എക്‌സൈസ് ചൂണ്ടിക്കാട്ടി. അതേസമയം മോഡലുകൾ പങ്കെടുത്ത ഡി.ജെ പാർട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കണ്ടെത്താൻ ശ്രമം തുടരുന്നു. ഇതിനിടെ കൊച്ചി കായലിൽനിന്ന് മൽസ്യത്തൊഴിലാളികൾക്ക് ഒരു ഹാർഡ് ഡിസ്ക് ലഭിച്ചു. ഉപയോഗശൂന്യമായ വസ്തുവെന്ന് കരുതി കായലിൽ തിരികെ ഉപേക്ഷിച്ചുവെന്ന് ഇവർ പൊലീസിനെ അറിയിച്ചു. ഇതേ തുടർന്ന് മൽസ്യബന്ധന വല ഉപയോഗിച്ച് കായലിൽ പരിശോധന നടത്താൻ പൊലീസ് നീക്കം തുടങ്ങിയിരുന്നു.

Tags:    

Similar News