വളർത്താൻ കഴിയാത്തതുകൊണ്ട് കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നു ; കോട്ടയത്ത് കുഞ്ഞിനെ കൊന്ന മാതാവ് അറസ്റ്റിൽ
കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ നാലുദിവസം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മാതാവ് അറസ്‌റ്റിൽ. ഇടക്കുന്നം മുക്കാലിയിൽ വാടകയ്ക്ക് താമസിക്കുന്ന മാലൂർമലയിൽ നിഷയാണ് പിടിയിലായത്. കുഞ്ഞിനെ…
;കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ നാലുദിവസം പ്രായമുള്ള കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മാതാവ് അറസ്‌റ്റിൽ. ഇടക്കുന്നം മുക്കാലിയിൽ വാടകയ്ക്ക് താമസിക്കുന്ന മാലൂർമലയിൽ നിഷയാണ് പിടിയിലായത്. കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നിഷ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
മലയാളി വിവാഹാന്വേഷണ വെബ്സൈറ്റിലൂടെ ലക്ഷകണക്കിന് പ്രൊഫൈലുകളിൽ നിന്ന് നിങ്ങൾക്കനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്തൂ. നിങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ
വളർത്താൻ കഴിയാത്തതുകൊണ്ടാണ് മുക്കിക്കൊന്നതെന്ന് നിഷ പറഞ്ഞു. നവജാത ശിശുവിന്‍റെ മുങ്ങിമരണം അബദ്ധത്തിൽ സംഭവിച്ചതെന്നാണ് നിഷ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അഞ്ച് കുട്ടികൾ ഉണ്ടായതിന്‍റെ പേരിൽ ആളുകൾ കളിയാക്കിയത് മൂലമാണ് ഗർഭിണിയാണെന്ന വിവരം മറച്ചുവച്ചതെന്ന് നിഷ പൊലീസിനോട് വിശദീകരിച്ചു. കാഞ്ഞിരപ്പള്ളി ഇടക്കുന്നം മുക്കാലിയിൽ മുത്തേടത്ത് മലയിൽ സുരേഷ് നിഷ ദമ്പതികളുടെ നവജാത ശിശുവിനെ ആണ് ബുധനാഴ്‌ച ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.