മനുഷ്യന്റെ തല വെട്ടി കാളീവിഗ്രഹത്തിന്റെ കാൽചുവട്ടിൽ കൊണ്ടിട്ടു; കൊലപാതകികളെ തേടി പോലീസ്
ഹൈദരാബാദ്: മനുഷ്യന്റെ തല വെട്ടി കാളീവിഗ്രഹത്തിന്റെ കാൽചുവട്ടിൽ കൊണ്ടിട്ടു. തെലങ്കാനയിലെ നൽഗോണ്ട ജില്ലയിൽ ഇന്നലെയാണ് ഞെട്ടിക്കുന്ന സംഭവം. 30 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ തലയാണ് കണ്ടെത്തിയത്.…
;ഹൈദരാബാദ്: മനുഷ്യന്റെ തല വെട്ടി കാളീവിഗ്രഹത്തിന്റെ കാൽചുവട്ടിൽ കൊണ്ടിട്ടു. തെലങ്കാനയിലെ നൽഗോണ്ട ജില്ലയിൽ ഇന്നലെയാണ് ഞെട്ടിക്കുന്ന സംഭവം. 30 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ തലയാണ് കണ്ടെത്തിയത്. റോഡരികിലുളള ആരാധനാലയത്തോട് ചേർന്ന കാളീവിഗ്രഹത്തിന്റെ ചുവട്ടിലാണ് ഉടലില്ലാത്ത തല കണ്ടത്. നരബലിയാണോയെന്ന് പോലീസ് സംശയിക്കുന്നതായാണ് റിപ്പോർട്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
എട്ട് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. മറ്റെവിടെയെങ്കിലും ഇട്ട് കൊലപ്പെടുത്തിയ ശേഷം തല വെട്ടി കൊണ്ടിട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതശരീരത്തിന്റെ ബാക്കി ഭാഗത്തിനായും പോലീസ് പരിശോധന നടത്തുന്നുണ്ട്.തല കണ്ടെത്തിയ മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന് തുമ്പുണ്ടാക്കാൻ ഇത് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോലീസും ചിത്രം പുറത്തുവിട്ടിട്ടുണ്ട്. ആർക്കെങ്കിലും ഇതുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചാൽ അറിയിക്കണമെന്ന അഭ്യർത്ഥനയോടെയാണ് പോലീസ് ചിത്രങ്ങൾ പുറത്തുവിട്ടത്.