വഴിത്തർക്കം: മലപ്പുറം എടവണ്ണക്കടുത്ത് യുവാവിനെ തീ കൊളുത്തി കൊന്നു

മലപ്പുറം: എടവണ്ണക്കടുത്ത് കിഴക്കേ ചാത്തല്ലൂരിൽ യുവാവിനെ വീട്ടിലേക്കുള്ള വഴിയിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ തൊഴിലാളിയായ ഷാജി (42) ആണ് മരിച്ചത്. വഴിത്തർക്കത്തെ തുടർന്ന്…

;

By :  Editor
Update: 2022-01-12 10:17 GMT

മലപ്പുറം: എടവണ്ണക്കടുത്ത് കിഴക്കേ ചാത്തല്ലൂരിൽ യുവാവിനെ വീട്ടിലേക്കുള്ള വഴിയിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ തൊഴിലാളിയായ ഷാജി (42) ആണ് മരിച്ചത്. വഴിത്തർക്കത്തെ തുടർന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഷാജിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സാക്ഷി മൊഴി. അയൽവാസിയായ ഒരു സ്ത്രീയും മകനും ഷാജിയുടെ ദേഹത്ത് ദ്രാവകം ഒഴിച്ച് കത്തിക്കുന്നത് കണ്ടെന്ന് മരിച്ച ഷാജിയുടെ മകളായ അമൽ ഹുദയും അയൽവാസിയായ യുവാവ് നൗഷാദും മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

Tags:    

Similar News