പാലക്കാട് ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി; പരിശോധനയിൽ കണ്ടത് നായ്ക്കളുടെ തലയോട്ടിയും,എല്ലിൻ കഷ്ണങ്ങളും

പാലക്കാട് ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി. പുലി പ്രസവിച്ച് കിടന്ന വീടിന് സമീപത്തെ ജനവാസ മേഖലയായ സൂര്യ നഗറിലാണ് പുലി എത്തിയത്. ഇവിടുത്തെ ഇൻഡോർ കോർട്ടിന്റെ വാച്ചർ ഗോപിയാണ്…

By :  Editor
Update: 2022-01-14 23:20 GMT

പാലക്കാട് ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി. പുലി പ്രസവിച്ച് കിടന്ന വീടിന് സമീപത്തെ ജനവാസ മേഖലയായ സൂര്യ നഗറിലാണ് പുലി എത്തിയത്. ഇവിടുത്തെ ഇൻഡോർ കോർട്ടിന്റെ വാച്ചർ ഗോപിയാണ് പുലിയെ കണ്ടത്. നായ്ക്കളുടെ കുര കേട്ട് നോക്കിയപ്പോൾ പുലിയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു. പുലിയെ കണ്ടെന്ന് പറഞ്ഞ മേഖലയിൽ നായ്ക്കളുടെ തലയോട്ടിയും, എല്ലിൻ കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.

രണ്ട് കുട്ടികളെ പ്രസവിച്ച പുലി കിടന്നിരുന്ന സമീപത്തെ വീടിന് അടുത്ത് കൂട് സ്ഥാപിച്ചെങ്കിലും ഒരു കുഞ്ഞിനെ മാത്രമാണ് പുലി കൊണ്ടുപോയത്. രണ്ടാമത്ത പുലി കുഞ്ഞിലെ അകമലയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പുലിയുടെ സാനിധ്യം ഇല്ലെന്ന് ഉറപ്പിച്ച് കൂടടക്കം മാറ്റാൻ വനം വകുപ്പ് തീരുമാനമെടുത്തിരിക്കെയാണ് വീണ്ടും പുലിയെ നാട്ടുകാർ കാണുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

Tags:    

Similar News