ഭര്‍ത്താവിന്‍റെ അറുത്തെടുത്ത തലയുമായി മധ്യവയസ്ക പൊലീസ് സ്റ്റേഷനിൽ

ഭര്‍ത്താവിന്‍റെ അറുത്തെടുത്ത തലയുമായി മധ്യവയസ്ക പൊലീസ് സ്റ്റേഷനിലെത്തി. ചിറ്റൂര്‍ ജില്ലയിലെ രനിഗുണ്ടയിലാണ് സംഭവം. രവിചന്ദ്രന്‍ (53) ആണ് കൊല്ലപ്പെട്ടത്. ഭാര്യ വസുന്ദര പൊലീസില്‍ കീഴടങ്ങി. ഇരുവരും തമ്മില്‍…

;

By :  Editor
Update: 2022-01-21 04:07 GMT

ഭര്‍ത്താവിന്‍റെ അറുത്തെടുത്ത തലയുമായി മധ്യവയസ്ക പൊലീസ് സ്റ്റേഷനിലെത്തി. ചിറ്റൂര്‍ ജില്ലയിലെ രനിഗുണ്ടയിലാണ് സംഭവം. രവിചന്ദ്രന്‍ (53) ആണ് കൊല്ലപ്പെട്ടത്. ഭാര്യ വസുന്ദര പൊലീസില്‍ കീഴടങ്ങി. ഇരുവരും തമ്മില്‍ ചെറിയ കാര്യത്തിന് പിണങ്ങിയിരുന്നു. ഇതിനിടെ ദേഷ്യം വന്ന വസുന്ദരെ ഭര്‍ത്താവിനെ കത്തിക്കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ശേഷം അറുത്തെടുത്ത തല ബാഗിലാക്കി. ഇതുമായി രണഗുണ്ട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. നടുങ്ങിയ പൊലീസ് ഉടന്‍ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. 20 വയസുള്ള മകനുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുപ്പതി എസ് വി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

Tags:    

Similar News