ചിൽഡ്രൻസ് ഹോമിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം ; യുവാക്കള്‍ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് മൊഴി
കോഴിക്കോട്: ബെംഗളൂരു യാത്രക്കിടെ ഒപ്പമുണ്ടായിരുന്ന യുവാക്കൾക്കെതിരെ വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികളുടെ മൊഴി. യുവാക്കൾ മദ്യം കുടിപ്പിച്ചെന്നും പീഡനത്തിന് ശ്രമിച്ചെന്നും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി.…
കോഴിക്കോട്: ബെംഗളൂരു യാത്രക്കിടെ ഒപ്പമുണ്ടായിരുന്ന യുവാക്കൾക്കെതിരെ വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികളുടെ മൊഴി. യുവാക്കൾ മദ്യം കുടിപ്പിച്ചെന്നും പീഡനത്തിന് ശ്രമിച്ചെന്നും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി. ഗോവയിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ വാർത്ത പടർന്നതോടെ നാട്ടിലേക്ക് തിരിച്ചു. മലപ്പുറം എടക്കരയിലെ യുവാവാണ് യാത്രാച്ചെലവിനുള്ള പണം തന്നത്. ചിൽഡ്രൻസ് ഹോമിലെ അവസ്ഥ പരിതാപകരമായതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും പെൺകുട്ടികൾ.
സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെയും കേസെടുക്കുമെന്നും ഇരുവരും പ്രതികളാകുമെന്നും പോലീസ് അറിയിച്ചു. ജുവനൈൽ ആക്ട്, പോക്‌സോ വകുപ്പ് തുടങ്ങിയവ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുക്കുക. ഇതിനിടെ പെൺകുട്ടികൾക്ക് യാത്രയ്‌ക്കായി പണം നൽകിയ യുവാവിനെയും പോലീസ് തിരിച്ചറിഞ്ഞു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
അതേസമയം പിടികൂടിയ ആറ് പെൺകുട്ടികളിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ വൈദ്യ പരിശോധനയ്‌ക്ക് വിധേയരാക്കും. വിവിധയിടങ്ങളിൽ നിന്നായി പിടികൂടിയ ആറ് പെൺകുട്ടികളെയും നിലവിൽ കോഴിക്കോട്ടെത്തിച്ചതായി പോലീസ് വ്യക്തമാക്കി. എല്ലാവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.