ബജറ്റ്-2022 : മൊബൈല്‍ ഫോണ്‍, വജ്രം, രത്‌നം എന്നിവയ്ക്ക് വില കുറയും
ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വജ്രം, രത്‌നം തുടങ്ങിയവയ്‌ക്ക് വില കുറയും. പെട്രോളിയം സംസ്‌കരണത്തിനുള്ള രാസവസ്തുക്കള്‍, സ്‌റ്റെയിന്‍ലസ് സ്റ്റീല്‍, അലോയ് സ്റ്റീല്‍ എന്നിവയുടേയും വില…
ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വജ്രം, രത്‌നം തുടങ്ങിയവയ്‌ക്ക് വില കുറയും. പെട്രോളിയം സംസ്‌കരണത്തിനുള്ള രാസവസ്തുക്കള്‍, സ്‌റ്റെയിന്‍ലസ് സ്റ്റീല്‍, അലോയ് സ്റ്റീല്‍ എന്നിവയുടേയും വില കുറയും. ഇമിറ്റേഷന്‍ ആഭരണങ്ങള്‍, കുട കൂടും, ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍, സോഡിയം സയനൈഡ് തുടങ്ങിയവയ്‌ക്ക് വില കൂടും.
വജ്രങ്ങളുടേയും രത്‌നങ്ങളുടേയും കസ്റ്റംസ് തീരുവ അഞ്ച് ശതമാനമായാണ് കുറയ്‌ക്കുന്നത്. മെഥനോളിന്റെ കസ്റ്റംസ് തീരുവയും കുറയ്‌ക്കും. സ്റ്റീല്‍ സ്‌ക്രാപ്പിന്റെ കസ്റ്റംസ് ഡ്യൂട്ടി ഇളവ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
മൂലധന വസ്തുക്കളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കും. ഇമിറ്റേഷന്‍ ആഭരങ്ങളുടെ ഇറക്കുമതി നിരുത്സാഹപ്പെടുത്താനാണ് കസ്റ്റംസ് ഡ്യൂട്ടി ഉയര്‍ത്തുന്നതെന്നും നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആയുധ ഇറക്കുമതിയും കുറയ്‌ക്കുന്നുണ്ട്. പ്രതിരോധ ബജറ്റിന്റെ 68 ശതമാനവും മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്ക് വേണ്ടിയാണ് മാറ്റി വയ്‌ക്കുന്നത്.