വാഹനത്തിൽ ബസ്സ് ഇടിച്ചതിന് ബസില്‍ കയറി ഡ്രൈവർക്ക് യുവതിയുടെ മർദ്ദനം ; പോലീസ് യുവതിക്കെതിരെ കേസെടുത്തു

വിജയവാഡ : തന്‍റെ വാഹനം ഇടിച്ചുതെറിപ്പിച്ചെന്നാരോപിച്ച് ആർടിസി ബസ്‌ ഡ്രൈവറെ ബസില്‍ കയറി അസഭ്യം പറയുകയും മർദിക്കുകയും ചെയ്‌ത് സ്‌ത്രീയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. വിജയവാഡ സൂര്യറാവുപേട്ടയിലെ ഏറ്റവും തിരക്കേറിയ…

;

By :  Editor
Update: 2022-02-11 13:45 GMT

വിജയവാഡ : തന്‍റെ വാഹനം ഇടിച്ചുതെറിപ്പിച്ചെന്നാരോപിച്ച് ആർടിസി ബസ്‌ ഡ്രൈവറെ ബസില്‍ കയറി അസഭ്യം പറയുകയും മർദിക്കുകയും ചെയ്‌ത് സ്‌ത്രീയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. വിജയവാഡ സൂര്യറാവുപേട്ടയിലെ ഏറ്റവും തിരക്കേറിയ റോഡായ അഞ്ചാം നമ്പർ റൂട്ടിലാണ് സംഭവം.

റോഡ് മുറിച്ചുകടക്കവെ ആർടിസി ബസ് സ്‌ത്രീയുടെ വാഹനത്തിൽ ഇടിച്ചു. തുടർന്ന് സ്ത്രീ ബസിനടിയിലേക്ക് വീണു. എന്നാൽ ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിൽ യുവതിയ്ക്ക് മറ്റ് കുഴപ്പങ്ങളൊന്നുമുണ്ടായില്ല.തുടർന്ന് യുവതി ബസിൽ കയറി ഡ്രൈവറെ മർദിക്കുകയായിരുന്നു. ബസിന്‍റെ എഞ്ചിൻ കവറിന് മുകളിൽ കയറി നിന്നാണ് യുവതി ഡ്രൈവറെ മർദിച്ചത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ബസിലെ യാത്രക്കാർ ഡ്രൈവറെ മർദിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടിട്ടും യുവതി മർദനവും അസഭ്യവർഷവും തുടർന്നു.ഒടുവിൽ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു.

Full View

Tags:    

Similar News