അനീതിക്കെതിരെ പോരാടിയ ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസിയും കൂട്ടരും: എംഎം മണി

തിരുവനന്തപുരം: ഇസ്രയേലിനെതിരായ സൗഹൃദമത്സരത്തില്‍ നിന്നും പിന്മാറിയ അര്‍ജന്റീനയുടെ നിലപാടിനെ അഭിനന്ദിച്ച് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി രംഗത്ത്. 'അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയര്‍ത്തിയ ചെഗുവേരയുടെ…

By :  Editor
Update: 2018-06-07 04:00 GMT

തിരുവനന്തപുരം: ഇസ്രയേലിനെതിരായ സൗഹൃദമത്സരത്തില്‍ നിന്നും പിന്മാറിയ അര്‍ജന്റീനയുടെ നിലപാടിനെ അഭിനന്ദിച്ച് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി രംഗത്ത്. 'അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയര്‍ത്തിയ ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസിയും കൂട്ടരും' എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി മണിയുടെ പ്രതികരണം.

ജറൂസലേം പിടിച്ചടക്കിയതിന്റെ നൂറാം വാര്‍ഷികത്തിനോടനുബന്ധിച്ചായിരുന്നു ഇസ്രയേല്‍ സൗഹൃദ മത്സങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്. ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിനെതിരെ പാലസ്തീനില്‍ ശക്തമായ പ്രതിഷേധം നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് അര്‍ജന്റീന മത്സരം ഉപേക്ഷിച്ചത്.

Tags:    

Similar News