വിശന്നപ്പോൾ പലഹാരം വാങ്ങാൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി; പതിവെന്ന് നാട്ടുകാർ; പിന്നാലെ സസ്‌പെൻഷൻ

രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം നടക്കുന്നത്. ഭക്ഷണ സാധനം വാങ്ങിക്കാനായി സ്റ്റോപ്പ് ഇല്ലാത്തിടത്ത് നിർത്തിയതിനാണ് ലോക്കോ പൈലറ്റും സംഘവും സസ്‌പെൻനിലായിരിക്കുന്നത്. ഒരു പാക്കറ്റ് കച്ചോരി( ലഘുഭക്ഷണം) വാങ്ങുന്നതിനായി…

By :  Editor
Update: 2022-02-24 03:53 GMT

രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം നടക്കുന്നത്. ഭക്ഷണ സാധനം വാങ്ങിക്കാനായി സ്റ്റോപ്പ് ഇല്ലാത്തിടത്ത് നിർത്തിയതിനാണ് ലോക്കോ പൈലറ്റും സംഘവും സസ്‌പെൻനിലായിരിക്കുന്നത്. ഒരു പാക്കറ്റ് കച്ചോരി( ലഘുഭക്ഷണം) വാങ്ങുന്നതിനായി ട്രെയിൻ അൽവാറിലെ ക്രോസിംഗിൽ നിർത്തുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥരെ ഇന്ത്യൻ റെയിൽവേ സസ്‌പെൻഡ് ചെയ്യുന്നത്.

റെയിൽവെ ട്രാക്കിൽ ഒരാൾ പൊതിയുമായി കാത്ത് നിൽക്കുന്നത് വീഡിയോയിൽ കാണാം. പിന്നാലെ ഇയാൾ റെയിൽവേ പാളത്തിലേക്ക് നടക്കുന്നതാണ് കാണുന്നത്. ഇയാളെ കണ്ട് ക്രോസിങ്ങിൽ ട്രെയിൻ നിർത്തുന്നു. ഇയാൾ കൈയിലുള്ള പൊതി ലോക്കോ പൈലറ്റിന്റെ സഹായിക്ക് കൈമാറുന്നു. അതിന് പിന്നാലെ ലോക്കോ പൈലറ്റ് എഞ്ചിന്റെ സൈറൺ മുഴക്കി യാത്ര തുടരുന്നു. അതേസമയം റെയിൽവെ ഗേറ്റിന്റെ മറുവശത്ത് നിരവധി വാഹനങ്ങൾ കാത്തുനിൽക്കുന്നതും കാണാം.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുറച്ചുപേർ ലോക്കോ പൈലറ്റിനേയും സംഘത്തേയും പിന്തുണച്ചപ്പോൾ മറ്റുചിലർ സംഭവത്തിലെ നിയമലംഘനത്തേയും ചൂണ്ടിക്കാട്ടി. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ജയ്പൂർ ഡിവിഷണൽ റെയിൽവേ മാനേജർ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഇത്തരവിട്ടു. ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്,രണ്ട് ഗേറ്റ് മാൻ, ഒരു സ്റ്റേഷൻ മാസ്റ്റർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

Tags:    

Similar News