വീടിന്റെ വാതിലിൽ മിഠായിയും പണവും; മിഠായി കഴിച്ച നാല് കുട്ടികൾക്ക് ദാരുണാന്ത്യം

ലക്‌നൗ: മിഠായി കഴിച്ച് രണ്ടു കുടുംബങ്ങളിലെ നാല് കുട്ടികൾ മരിച്ചു. ഉത്തർപ്രദേശിലെ കുശിനഗറിലാണ് സംഭവം. വീട്ടിന്റെ വാതിലിൽ കണ്ട മിഠായി കഴിച്ചാണ് കുട്ടികൾ മരണപ്പെട്ടതെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.…

;

By :  Editor
Update: 2022-03-23 10:36 GMT

ലക്‌നൗ: മിഠായി കഴിച്ച് രണ്ടു കുടുംബങ്ങളിലെ നാല് കുട്ടികൾ മരിച്ചു. ഉത്തർപ്രദേശിലെ കുശിനഗറിലാണ് സംഭവം. വീട്ടിന്റെ വാതിലിൽ കണ്ട മിഠായി കഴിച്ചാണ് കുട്ടികൾ മരണപ്പെട്ടതെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. കൂടാതെ മിഠായിക്ക് പുറമെ വാതിലിൽ പണവുമുണ്ടായിരുന്നു.

വാതിലിനരികിൽ മിഠായി കണ്ട മുതിർന്ന കുട്ടി അതെടുത്ത് മറ്റ് കുട്ടികളുമായി പങ്കിട്ട് കഴിക്കുകയായിരുന്നു. തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് നാല് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. കുട്ടികളുടെ കുടുംബങ്ങൾക്ക് അവശ്യമായ സഹായം നൽകാനും അദ്ദേഹം നിർദേശിച്ചു. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന് മന്ത്രവാദവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Tags:    

Similar News