കൊയിലാണ്ടി പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കോഴിക്കോട് – കൊയിലാണ്ടി ദേശീയ പാതയിൽ പൊയിൽ ക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.  കണ്ണൂർ ചക്കരക്കല്ല് എച്ചൂർ സ്വദേശി ശശി യുടെ മകൻ ശരത്ത്…

By :  Editor
Update: 2022-05-27 00:20 GMT

കോഴിക്കോട് – കൊയിലാണ്ടി ദേശീയ പാതയിൽ പൊയിൽ ക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കണ്ണൂർ ചക്കരക്കല്ല് എച്ചൂർ സ്വദേശി ശശി യുടെ മകൻ ശരത്ത് (32), തലമുണ്ട വലിയ വളപ്പിൽ രാജന്റെ മകൻ നിജീഷ് (36) എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവർ എടവണ്ണപ്പാറ സ്വദേശി സിദ്ദിഖ് (52), കാറിൽ യാത്ര ചെയ്ത കണ്ണൂർ ചക്കരക്കൽ സ്വദേശി സജിത്ത് എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

Full View

ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരിക്കാം അപകടം കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മെഡിക്കല്‍ കോളേജിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടി ക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Tags:    

Similar News