റാലിയിൽ എന്തും വിളിച്ചു പറയാമെന്നാണോ ? പോപ്പുലർ ഫ്രണ്ട് മാർച്ചിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നടപടി സ്വീകരിക്കാൻ സർക്കാരിനു ഹൈക്കോടതിയുടെ നിർദേശം

കൊച്ചി: ആലപ്പുഴയിൽ പോപ്പുലർഫ്രണ്ട് റാലിയ്‌ക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എന്തും വിളിച്ചുപറയാമെന്നുള്ള സ്ഥിതിവിശേഷമാണോ സംസ്ഥാനത്തുള്ളതെന്ന് കോടതി ചോദിച്ചു. ആലപ്പുഴയിൽ…

By :  Editor
Update: 2022-05-27 03:16 GMT

കൊച്ചി: ആലപ്പുഴയിൽ പോപ്പുലർഫ്രണ്ട് റാലിയ്‌ക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എന്തും വിളിച്ചുപറയാമെന്നുള്ള സ്ഥിതിവിശേഷമാണോ സംസ്ഥാനത്തുള്ളതെന്ന് കോടതി ചോദിച്ചു. ആലപ്പുഴയിൽ റാലി സംഘടിപ്പിച്ച പോപ്പുലർഫ്രണ്ട് പ്രവർത്തകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Full View

പോപ്പുലർ ഫ്രണ്ട്, ബജ്റങ് ദൾ റാലികൾ തടയണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയുടെ മുൻപാകെ വന്ന ഹർജി ഇന്നു പരിഗണിക്കുമ്പോഴായിരുന്നു ഈ പരാമർശങ്ങൾ. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകരുതെന്നു പൊലീസിനു കർശന നിർദേശം നൽകിക്കൊണ്ട് റാലികൾക്ക് കോടതി അനുമതി നൽകിയിരുന്നു. ഇത്തരം മുദ്രാവാക്യങ്ങൾ ആരു വിളിച്ചാലും കർശന നടപടി വേണമെന്നു വ്യക്തമാക്കിയ കോടതി, റാലികളിൽ എന്തും വിളിച്ചു പറയാമെന്നാണോ കരുതുന്നത് എന്നും ചോദിച്ചു. പോപ്പുലർ ഫ്രണ്ട് മാർച്ചിലെ മുദ്രാവാക്യം വിളി ദൗർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരായ അന്വേഷണ നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Tags:    

Similar News