തിരുവാലി ഗ്രാമം ഹരിത ഗ്രാമമാകുന്നു; പരിസ്ഥിതി ദിനത്തില്‍ 75 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു

പ്രകൃതിദത്തമായ കോട്ടണ്‍ വസ്ത്രങ്ങളുടെ മൃദുത്വം നാടെങ്ങും പ്രശസ്തമാക്കിയ പോപ്പീസ് ഈ ജൂണ്‍ 5, പരിസ്ഥിതി ദിനത്തില്‍ തിരുവാലി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ഗ്രാമത്തില്‍ ഉടനീളം എഴുപത്തിയഞ്ച് തണൽമരങ്ങൾ നട്ടു…

By :  Editor
Update: 2022-06-06 00:50 GMT

പ്രകൃതിദത്തമായ കോട്ടണ്‍ വസ്ത്രങ്ങളുടെ മൃദുത്വം നാടെങ്ങും പ്രശസ്തമാക്കിയ പോപ്പീസ് ഈ ജൂണ്‍ 5, പരിസ്ഥിതി ദിനത്തില്‍ തിരുവാലി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ഗ്രാമത്തില്‍ ഉടനീളം എഴുപത്തിയഞ്ച് തണൽമരങ്ങൾ നട്ടു പിടിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ കൂടി ഭാഗമായാണ് എഴുപത്തഞ്ചു മരങ്ങൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചത്. കൂടാതെ വരും വർഷങ്ങളിലും സ്വാതന്ത്ര്യദിന വാർഷികത്തിന് അനുസൃതമായി 76,77 എന്ന കണക്കിൽ മരങ്ങൾ തുടർന്നും നട്ടു പിടിപ്പിക്കാനും പോപ്പീസ് തീരുമാനിച്ചു കഴിഞ്ഞു. തിരുവാലിയെ ഹരിതാഭമാക്കുക എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ഈ യത്‌നത്തിലൂടെ നട്ടുപിടിപ്പിക്കുന്ന എഴുപത്തിയഞ്ച് തൈകളും വേലി കെട്ടി സംരക്ഷിച്ച് തുടര്‍ന്നും പരിപാലിക്കുന്നതാണ്.

മറ്റുള്ളവര്‍ ഭൂമിയെ സംരക്ഷിക്കും എന്ന് ചിന്തിച്ച് കൈകെട്ടി ഇരിക്കാതെ നാം സ്വയം അതിന് മുന്നിട്ടിറങ്ങണം എന്ന പോപ്പീസ് ബേബി കെയര്‍ എം.ഡി. ഷാജു തോമസിന്റെ വാക്കുകളാണ് ഈ ദൗത്യത്തിന് പ്രചോദനമായത്. ഇങ്ങനെയൊരു പദ്ധതി തയ്യാറാക്കി മുന്നോട്ടുവച്ചപ്പോള്‍ തിരുവാലി ഗ്രാമപഞ്ചായത്ത് അധികൃതര്‍ അതിനെ സഹർഷം സ്വാഗതം ചെയ്ത് പിന്തുണക്കുകയും ഭൂമിയുടെ പച്ചപ്പ് വീണ്ടെടുക്കാനുള്ള ഈ യഞ്ജത്തിന് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

തിരുവാലി ഗ്രാമപഞ്ചായത്തിന്റെ അങ്കണത്തിൽ, തിരുവാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സജ്ന ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പോപ്പീസ് മാനേജിംഗ് ഡയറക്ടർ ശ്രീ ഷാജു തോമസ് സ്വാഗത പ്രസംഗം നടത്തി. തിരുവാലി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രാമൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. ശ്രീ വിജയൻ മാസ്റ്റർ, ശ്രീ സുരേഷ് മാസ്റ്റർ, ശ്രീ പി.പി മോഹനൻ, ശ്രീ നജീബ്, ശ്രീ ജയദേവൻ, ശ്രീ സുരേഷ് തിരുവാലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Sreejith Sreedharan

Tags:    

Similar News