ഓണം ബംപർ ടിക്കറ്റ് വില 500; ഏജന്റുമാർ ആശങ്കയിൽ
കേരള ഭാഗ്യക്കുറി ഓണം ബംപർ ടിക്കറ്റ് വില 500 രൂപയാക്കിയതിൽ ചെറുകിട ലോട്ടറി ഏജന്റുമാർ ആശങ്കയിൽ. ജില്ലാ ലോട്ടറി ഓഫിസ് കൗണ്ടറിൽ നിന്നു പ്രതിദിനം രണ്ടും മൂന്നും…
കേരള ഭാഗ്യക്കുറി ഓണം ബംപർ ടിക്കറ്റ് വില 500 രൂപയാക്കിയതിൽ ചെറുകിട ലോട്ടറി ഏജന്റുമാർ ആശങ്കയിൽ. ജില്ലാ ലോട്ടറി ഓഫിസ് കൗണ്ടറിൽ നിന്നു പ്രതിദിനം രണ്ടും മൂന്നും ബുക്കുകൾ വാങ്ങി, നടന്നു വിൽക്കുന്ന ഏജന്റുമാർക്ക് ഓണം ബംപർ ടിക്കറ്റ് വാങ്ങണമെങ്കിൽ വലിയ തുക കണ്ടെത്തേണ്ടി വരും. 10 എണ്ണം വരുന്ന ബുക്കിന് കമ്മിഷൻ കഴിച്ച് 4,500 രൂപയാണ് നൽകേണ്ടത്. സാധാരണക്കാരായ ലോട്ടറി ഏജന്റുമാർക്ക് അതു താങ്ങാനാകില്ലെന്നാണ് പരാതി.
ഉത്സവ സീസണിൽ പുറത്തിറക്കുന്ന ടിക്കറ്റുകൾക്കു 250 - 300 രൂപ വരെയാണ് ഉണ്ടായിരുന്നത്. ഇത്തവണ സമ്മാനം വർധിപ്പിക്കാനായാണ് ടിക്കറ്റിന് 500 രൂപയാക്കിയത്. ഇത്രയും തുക മുടക്കി ടിക്കറ്റ് വാങ്ങിയിട്ട് വിറ്റു പോയില്ലെങ്കിലോ എന്ന ആശങ്കയുമുണ്ട്. ഏജന്റുമാർക്ക് ഒരു മാസത്തെ ഇളവിൽ വായ്പയായി ടിക്കറ്റ് നൽകണമെന്നു കേരള ലോട്ടറി ഏജൻസി ആൻഡ് സെല്ലേഴ്‌സ് അസോസിയേഷൻ (ഐഎൻടിയുസി) ആവശ്യപ്പെട്ടു.