ജില്ലാ അറിയിപ്പുകൾ - മലപ്പുറം | District Announcements - Malappuram
ഹിന്ദി പിജി പ്രവേശനം തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ എംഎ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎ ഫങ്ഷണൽ ഹിന്ദി ആൻഡ് ട്രാൻസലേഷൻ കോഴ്‌സുകളിലേക്കുള്ള രണ്ടാം…
ഹിന്ദി പിജി പ്രവേശനം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ എംഎ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎ ഫങ്ഷണൽ ഹിന്ദി ആൻഡ് ട്രാൻസലേഷൻ കോഴ്‌സുകളിലേക്കുള്ള രണ്ടാം അലോട്‌മെന്റ് പ്രവേശനം july 19ന് നടക്കും. അറിയിപ്പ് ലഭിച്ചവർ ബന്ധപ്പെട്ട രേഖകൾ സഹിതം രാവിലെ 10 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ - 0494 2407252, 7392.
വെറ്ററിനറി ഡോക്ടർ
ജില്ലാ മൃഗസംരക്ഷണ ഓഫിസിന് കീഴിലെ വിവിധ സ്ഥാപനങ്ങളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സ നൽകുന്നതിന് ബിവിഎസ്‌സി, എഎച്ച് യോഗ്യതയുള്ള വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. അഭിമുഖം july 30ന് 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ.
തീയതി നീട്ടി
∙ഐഎച്ച്ആർഡിക്ക് കീഴിൽ ആരംഭിക്കുന്ന പിജി ഡിപ്ലോമ ഇൻ സൈബർ ഫൊറൻസിക് ആൻഡ് സെക്യൂരിറ്റി കോഴിസിന് അപേക്ഷിക്കാനുള്ള തീയതി 30 വരെ നീട്ടി. 9447402630
സീറ്റ് ഒഴിവ്
താനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎ ഇംഗ്ലിഷ് മൂന്നാം സെമസ്റ്റർ ബിരുദ കോഴ്സിൽ ഇഡബ്ല്യുഎസ് വിഭാഗത്തിൽ രണ്ട് സീറ്റ് ഒഴിവുണ്ട്. july 20ന് 12ന് മുൻപ് കോളജ് ഓഫിസിൽ എത്തണം. 0494-2582800.