ജില്ലാ അറിയിപ്പുകൾ | Evening Kerala News District Announcements

20-07-2022 KOZHIKODE കെയർ പ്രൊവൈഡർ  കോഴിക്കോട്:  മായനാട് ഗവ. ഭിന്നശേഷി സദനത്തിലേക്ക് കരാർ വ്യവസ്ഥയിൽ കെയർ പ്രൊവൈഡർ നിയമനം. 0495- 2355698. സൈക്ലിങ് സിലക്‌ഷൻ കോഴിക്കോട്:  സംസ്ഥാന…

;

By :  Editor
Update: 2022-07-19 23:02 GMT

20-07-2022

KOZHIKODE

കെയർ പ്രൊവൈഡർ

കോഴിക്കോട്: മായനാട് ഗവ. ഭിന്നശേഷി സദനത്തിലേക്ക് കരാർ വ്യവസ്ഥയിൽ കെയർ പ്രൊവൈഡർ നിയമനം. 0495- 2355698.

സൈക്ലിങ് സിലക്‌ഷൻ

കോഴിക്കോട്: സംസ്ഥാന മൗണ്ടൻ, റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിന്റെ സിലക്‌‌ഷൻ ട്രയൽസ് 27നു പുതുപ്പാടിയിൽ. july 22നുള്ളിൽ റജിസ്റ്റർ ചെയ്യണം. 94471 97014

വനിതകൾക്ക് വായ്പ

കോഴിക്കോട്: കേരളത്തിൽ കോവിഡ് ബാധിച്ചു മുഖ്യ വരുമാന ആശ്രയമായ വ്യക്തി മരിച്ച കുടുംബങ്ങളെ സഹായിക്കാൻ സ്വയം തൊഴിൽ വായ്പ പദ്ധതി. www.kswdc.org എന്ന വെബ്‌സൈറ്റിലോ 0495-2766454, 9447084454 എന്ന നമ്പറിലോ ബന്ധപ്പെടാം.

MALAPPURAM

അധ്യാപക നിയമനം

മൂക്കുതല പിസിഎൻ ജിഎച്ച്എസ് സ്കൂളിൽ ഹൈസ്കൂൾ ഹിന്ദി അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച നാളെ (JULY- 21 )11ന്.

PALAKKAD

അധ്യാപക ഒഴിവ്

കൂറ്റനാട് : വട്ടേനാട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇയിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. കൊമേഴ്സ് വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ബിസിനസ് കറസ്പോണ്ടന്റ് ആൻഡ് ഫെസിലിറ്റേറ്റർ, എന്നീ തസ്തികയിലെ ഒഴിവിലേക്ക് യോഗ്യത എംകോം. കൂടിക്കാഴ്ച 23ന് 11ന് നടക്കും. നോൺ വൊക്കേഷനൽ ടീച്ചറുടെ ഒഴിവിലേക്ക് യോഗ്യത എംകോം, ബിഎഡ്, സെറ്റ്. കൂടിക്കാഴ്ച 22ന് ഒരു മണിക്ക്.

KANNUR

ഡിപ്ലോമ

കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ കേരള സർക്കാർ അംഗീകരിച്ച ഒരു വർഷത്തെ ഡിപ്ലോമ / പ്രഫഷനൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0490 2321888, 94000 96100.

THRISSUR

നാലമ്പല തീർഥാടന യാത്രയ്ക്കു തുടക്കം

തൃശൂർ : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ‘ദർശൻ’ നാലമ്പല തീർഥാടന യാത്രയ്ക്കു തുടക്കമായി. പ്രത്യേക ദർശനത്തിനു പുറമേ ഒൗഷധ കഞ്ഞിക്കൂട്ട്, പഞ്ചാംഗം, സന്ധ്യാനാമ പുസ്തകം, ഉച്ചഭക്ഷണം എന്നിവയും മുഴുവൻ സമയ ഫെസിലിറ്റേറ്ററുടെ സേവനവുമുണ്ട്. 0487–2320800.

KOTTAYAM

ആനുകൂല്യത്തിന് 25നകംറജിസ്റ്റർ ചെയ്യണം

കോട്ടയം : ജില്ലാ സൈനികക്ഷേമ ഓഫിസിൽ റജിസ്റ്റർ ചെയ്ത മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ അർഹരായ വിമുക്തഭടന്മാർക്കു വിവിധ തൊഴിലുകളിൽ ഇഡബ്ല്യുഎസ് (ഇക്കണോമിക്കലി വീക്കർ സെക്‌ഷൻ) ആനുകൂല്യം ലഭിക്കുന്നതിനായി റജിസ്റ്റർ ചെയ്യാം. ആവശ്യമായ സർവീസ് രേഖകളും ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റും സഹിതം 25നകം ജില്ലാ സൈനികക്ഷേമ ഓഫിസിൽ റജിസ്റ്റർ ചെയ്യണമെന്നു ജില്ലാ സൈനികക്ഷേമ ഓഫിസർ അറിയിച്ചു.

IDUKKI

ജലവിഭവ വകുപ്പ് അദാലത്ത്

പീരുമേട് : വെള്ള കുടിശിക സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനു ജലവിഭവ വകുപ്പ് പീരുമേട് സബ് ഡിവിഷൻ അദാലത്ത് നടത്തുന്നു. റവന്യു റിക്കവറി, കോടതി നടപടികൾ എന്നിവ നേരിടുന്ന ഉപഭോക്താക്കൾക്കും അദാലത്തിൽ പങ്കെടുക്കാം. പരാതികൾ 30നകം സബ് ഡിവിഷൻ ഓഫിസിൽ നൽകണം. 04869–23220.

KASARAGOD

ഗതാഗതം നിരോധിച്ചു

ബേക്കൽ∙ കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ബേക്കൽ പാലത്തിന്റെ അപ്രോച്ച് റോഡിൽ ഇന്റർലോക്ക് പ്രവൃത്തി തുടങ്ങുന്നതിനാൽ ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെ പാലത്തിൽ കൂടിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു.കാസർകോട് നിന്നു കാഞ്ഞങ്ങാട്ടേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ ദേശീയപാത വഴി പോകണം

Tags:    

Similar News