ജില്ലാ അറിയിപ്പുകൾ |22-7-22 | Evening Kerala News District Announcements

22-07-2022 KOZHIKODE ഹെൽപ് ഡെസ്ക്‌ അസിസ്റ്റന്റ് കോഴിക്കോട്: ജില്ലയിലെ പട്ടികവർഗ വിഭാഗക്കാർക്കു കംപ്യൂട്ടർ ഓൺലൈൻ സേവനങ്ങൾ സൗജന്യമായി നൽകുന്ന സഹായി കേന്ദ്രയിൽ ഹെൽപ് ഡെസ്ക്‌ അസിസ്റ്റന്റിനെ താൽക്കാലികാടിസ്ഥാനത്തിൽ…

;

By :  Editor
Update: 2022-07-21 21:42 GMT

22-07-2022

KOZHIKODE

ഹെൽപ് ഡെസ്ക്‌ അസിസ്റ്റന്റ്

കോഴിക്കോട്: ജില്ലയിലെ പട്ടികവർഗ വിഭാഗക്കാർക്കു കംപ്യൂട്ടർ ഓൺലൈൻ സേവനങ്ങൾ സൗജന്യമായി നൽകുന്ന സഹായി കേന്ദ്രയിൽ ഹെൽപ് ഡെസ്ക്‌ അസിസ്റ്റന്റിനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടിക്കാഴ്ച july 26നു രാവിലെ 11നു സിവിൽ സ്റ്റേഷനിലെ ജില്ലാ ട്രൈബൽ ഡവലപ്മെന്റ് ഓഫിസിൽ. സ്കിൽ ടെസ്റ്റ് നടത്തും. 0495 2376364.

അധ്യാപക ഒഴിവ്

കുറ്റ്യാടി: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് , കണക്ക്, ഫിസിക്സ്‌, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെ താൽക്കാലിക ഒഴിവുകളുണ്ട്. അഭിമുഖം 25നു രാവിലെ 10–ന് .

സംസ്കൃത പഠന ക്ലാസ്

വടകര: പുതിയാപ്പ് ഗവ. സംസ്കൃതം എച്ച്എസ്എസിൽ തുടങ്ങുന്ന കാലടി സംസ്കൃത സർവകലാശാലയുടെ അംഗീകാരമുള്ള ഒരു വർഷ പ്രാരംഭ, അനൗപചാരിക സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. 9846354489

MALAPPURAM

നഴ്സിങ് ഓഫിസർ

ജില്ലയിലെ പട്ടികവർഗ വിഭാഗക്കാർക്ക് നഴ്സിങ് ഓഫിസർ നിയമനത്തിന് അപേക്ഷിക്കാം. നിലമ്പൂർ ഐടിഡിപി ഓഫിസിൽ ജൂലൈ 30ന് അകം അപേക്ഷിക്കണം.

ഡ്രൈവർ

പോരൂർ പഞ്ചായത്ത് ഹരിതകർമസേനയുടെ മുച്ചക്ര വാഹനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. അഭിമുഖം july 27ന് 2ന്. 04931 247071

PALAKKAD

അധ്യാപക ഒഴിവ്

ആലത്തൂർ: തോണിപ്പാടം ജിഎംഎൽപി സ്കൂളിൽ എൽപിഎസ്ടിയുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച july 25ന് 11ന്.

KANNUR

വായ്പയക്ക് അപേക്ഷിക്കാം

തലശ്ശേരി: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് തലശ്ശേരി, ഇരിട്ടി താലൂക്കുകളിൽ നിന്ന് ഒബിസി, മത ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരിൽ നിന്നും വായ്പാ അപേക്ഷ ക്ഷണിച്ചു. പലിശ നിരക്ക് 6 ശതമാനം. 18നും 55നുമധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഡിസംബർ 31നകം കീഴന്തിമുക്കിൽ സിപിസി കോംപ്ലക്സിലെ ഉപജില്ലാ ഓഫിസിൽ ബന്ധപ്പെടണം. ഫോൺ: 0490 2960600.

അധ്യാപക ഒഴിവ്

പട്ടുവം കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇംഗ്ലിഷ്, ഹിന്ദി, മലയാളം അസിസ്റ്റന്റ് പ്രൊഫസറുടെ താൽക്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഫോൺ: 0460 2206050, 85470 05048.

THRISSUR

അപേക്ഷ ക്ഷണിച്ചു

ചാലക്കുടി: ഗവ. വനിതാ ഐടിഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ഇലക്ട്രോണിക്‌സ് മെക്കാനിക്, കംപ്യൂട്ടർ ഓപ്പറേറ്റർ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇന്റീരിയർ ഡിസൈൻ ആന്‍ഡ് ഡെക്കറേഷൻ, ഫാഷൻ ഡിസൈൻ ആന്‍ഡ് ടെക്‌നോളജി ട്രേഡുകളിൽ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. www.itiadmissions.kerala.gov. അവസാന തീയതി: 30. ഫോൺ: 0480-2700816.

KOTTAYAM

അധ്യാപക ഒഴിവ്

കോട്ടയം : മെഡിക്കൽ കോളജ് ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ്, ഡിടിഎ കോഴ്സുകളിൽ അധ്യാപക ഒഴിവ് ഉണ്ട്. അഭിമുഖം ഇന്നു 10ന്. ഫോൺ: 0481–2597301.

ERANAKULAM

ഭൂതത്താൻകെട്ടിൽ ഷട്ടർ അടച്ചു

ഭൂതത്താൻകെട്ട്∙ കീരംപാറ പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കാൻ ബാരേജിന്റെ 15 ഷട്ടറുകളും അടച്ചു പെരിയാറിൽ ജലനിരപ്പ് ഉയർത്തി. പിന്നീടു 3 ഷട്ടർ ചെറുതായി തുറന്നു ജലനിരപ്പ് 29.5 മീറ്ററിൽ ക്രമീകരിച്ചു.. മഴ ശക്തമായതോടെയാണു ഷട്ടറുകൾ തുറന്നത്. ഇതോടെ പെരിയാറിലെ ജലനിരപ്പ് താഴ്ന്നു തട്ടേക്കാട് പമ്പിങ് നിലച്ചു കീരംപാറയിൽ ശുദ്ധജല വിതരണം മുടങ്ങിയിരുന്നു

KASARAGOD

കാസർകോട് ∙ ഗവ. ഐടിഐയിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30നകം നൽകണം. വെബ്‌സൈറ്റ്: https://www.itiadmissions.kerala.gov.in. സർവേയർ ട്രേഡ് പട്ടികവിഭാഗത്തിനു സംവരണം ചെയ്തിട്ടുണ്ട്. വിവരങ്ങൾക്ക് 04994–256440.

———————————————————————————-

പരസ്യങ്ങൾക്കും വാർത്തകൾക്കും ( For Advertisements & News )
Call: 9745150140
Email ( mktg) : eveningkerala@gmail.com
Email ( news) : eveningkeralanews@gmail.com

Tags:    

Similar News