ബഹ്‌റൈൻ പ്രതിഭ റോബിൻ കുടുംബ സഹായ ഫണ്ട് കൈമാറി
മനാമ: രക്താർബുദം ബാധിച്ചു ചികത്സയിലിരിക്കേ മരണപ്പെട്ട ബഹ്‌റൈൻ പ്രതിഭ മനാമ യൂണിറ്റ് അംഗമായിരുന്ന തിരുവനന്തപുരം വിതുര സ്വദേശി റോബിന്റെ കുടുംബത്തെ സഹായിക്കാൻ ബഹ്‌റൈൻ പ്രതിഭ സമാഹരിച്ച തുക…
;മനാമ: രക്താർബുദം ബാധിച്ചു ചികത്സയിലിരിക്കേ മരണപ്പെട്ട ബഹ്‌റൈൻ പ്രതിഭ മനാമ യൂണിറ്റ് അംഗമായിരുന്ന തിരുവനന്തപുരം വിതുര സ്വദേശി റോബിന്റെ കുടുംബത്തെ സഹായിക്കാൻ ബഹ്‌റൈൻ പ്രതിഭ സമാഹരിച്ച തുക കുടുംബത്തിന് കൈമാറി.
ആനാട് പഞ്ചായത്ത് പ്രസിഡണ്ട് എസ് ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ വച്ച് വാമനപുരം എംഎൽഎ ഡി.കെ മുരളി റോബിന്റെ കുടുംബത്തിന് തുക കൈമാറി. മാതാപിതാക്കൾക്കുള്ള സഹായം (ഒരു ലക്ഷം രൂപ) റോബിന്റെ പിതാവും കുട്ടികൾക്കും ഭാര്യക്കുമുള്ള സഹായം (നാല് ലക്ഷത്തിപതിമൂവായിരത്തി എഴുനൂറ്റിഅൻപതു രൂപ) റോബിന്റെ ഭാര്യയും ഏറ്റുവാങ്ങി. പ്രതിഭ രക്ഷാധികാരി സമിതി അംഗം മഹേഷ് യോഗീദാസൻ, സിപിഐഎം പത്തനംത്തിട്ട ജില്ലാ കമ്മറ്റി അംഗം ഫ്രാൻസിസ് വി ആന്റണി , സിഐടിയു ജില്ലാകമ്മറ്റി അംഗം ബാലചന്ദ്രൻ , സിപിഐഎം ലോക്കൽ കമ്മറ്റി സെക്രട്ടറി ടി പത്മ കുമാർ , പ്രവാസി സംഘം സെക്രട്ടറി ബി പ്രസന്നൻ , സിപിഐഎം ബ്രാഞ്ച് സെക്രട്ടറി എസ്എ സുനിൽ തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു.
റോബിൻ അംഗമായിരുന്ന പ്രതിഭ മനാമ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കെകെ ബാബു കൺവീനറായ കമ്മറ്റിയാണ് കുടുംബസഹായനിധി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.