അഖിലേന്ത്യ ആയുഷ് പി.ജി: ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് 18 വരെ
ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി എം.ഡി/എം.എസ്/പി.ജി ഡിപ്ലോമ കോഴ്സുകളിൽ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിന് (AIAPGET-2022) അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫീസ് ജനറൽ/OBC-NCL വിഭാഗങ്ങൾക്ക് 2700…
;ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി എം.ഡി/എം.എസ്/പി.ജി ഡിപ്ലോമ കോഴ്സുകളിൽ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിന് (AIAPGET-2022) അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫീസ് ജനറൽ/OBC-NCL വിഭാഗങ്ങൾക്ക് 2700 രൂപ, ജനറൽ EWS 2450 രൂപ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/തേർഡ് ജെൻഡർ വിഭാഗങ്ങൾക്ക് 1800 രൂപ. ഓൺലൈൻ രജിസ്ട്രേഷനും അപേക്ഷ സമർപ്പണത്തിനും ആഗസ്റ്റ് 18 വരെ സമയമുണ്ട്. പരീക്ഷതീയതി പിന്നീട് അറിയിക്കും. അംഗീകൃത BAMS/BUMS/BSMS/BHMS ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒരുവർഷത്തെ ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം.
രണ്ട് മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ (ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി) മൾട്ടിപ്പിൾ ചോയിസ് മാതൃകയിൽ 120 ചോദ്യങ്ങളുണ്ടാവും. കേരളത്തിൽ എറണാകുളം/കൊച്ചി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ; തമിഴ്നാട്ടിൽ ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, തിരുനെൽവേലി; കർണാടകത്തിൽ ബംഗളൂരു, ധർവാർഡ്/ഹൂബ്ലി, ഗുൽബർഗ, മംഗളൂരു എന്നിവ പരീക്ഷ കേന്ദ്രങ്ങളാണ്. മുൻഗണനാക്രമത്തിൽ നാല് കേന്ദ്രങ്ങൾ പരീക്ഷക്കായി തിരഞ്ഞെടുക്കാം.