ഇ​​ന്ത്യ​​ന്‍ എം​​ബ​​സി​​യു​​ടെ പേ​​രി​​ല്‍ ത​​ട്ടി​​പ്പ്; വ​​ഞ്ച​​ന​​യി​​ല്‍ കു​​ടു​​ങ്ങ​​രു​​​തെ​​ന്ന്​ അ​​ധി​​കൃ​​ത​​രു​​ടെ മു​​ന്ന​​റി​​യി​​പ്പ്​

അ​​ബൂ​​ദ​​ബി: വ്യാ​​ജ ഇ-​​മെ​​യി​​ലു​​ക​​ളും സ​​മൂ​​ഹ​​മാ​​ധ്യ​​മ അ​​ക്കൗ​ ണ്ടു​​ക​​ളും ഉ​​പ​​യോ​​ഗി​​ച്ച് ഇ​​ന്ത്യ​​ന്‍ എം​​ബ​​സി​​യു​​ടെ പേ​​രി​​ല്‍ യാ​​ത്ര ത​​ട്ടി​​പ്പ്​ ന​​ട​​ത്തു​​ന്ന​​താ​​യി മു​​ന്ന​​റി​​യി​​പ്പ്. വ്യാ​​ജ വി​​ലാ​​സ​​ങ്ങ​​ളി​​ലെ സ​​ന്ദേ​​ശ​​ങ്ങ​​ളി​​ൽ പ്ര​​വാ​​സി​​ക​​ള്‍ വ​​ഞ്ചി​​ത​​രാ​​ക​​രു​​തെ​​ന്ന് അ​​ധി​​കൃ​​ത​​ർ…

;

By :  Editor
Update: 2022-08-16 20:01 GMT

അ​​ബൂ​​ദ​​ബി: വ്യാ​​ജ ഇ-​​മെ​​യി​​ലു​​ക​​ളും സ​​മൂ​​ഹ​​മാ​​ധ്യ​​മ അ​​ക്കൗ​ ണ്ടു​​ക​​ളും ഉ​​പ​​യോ​​ഗി​​ച്ച് ഇ​​ന്ത്യ​​ന്‍ എം​​ബ​​സി​​യു​​ടെ പേ​​രി​​ല്‍ യാ​​ത്ര ത​​ട്ടി​​പ്പ്​ ന​​ട​​ത്തു​​ന്ന​​താ​​യി മു​​ന്ന​​റി​​യി​​പ്പ്. വ്യാ​​ജ വി​​ലാ​​സ​​ങ്ങ​​ളി​​ലെ സ​​ന്ദേ​​ശ​​ങ്ങ​​ളി​​ൽ പ്ര​​വാ​​സി​​ക​​ള്‍ വ​​ഞ്ചി​​ത​​രാ​​ക​​രു​​തെ​​ന്ന് അ​​ധി​​കൃ​​ത​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു. യു.​​എ.​​ഇ​​യി​​ല്‍നി​​ന്ന് ഇ​​ന്ത്യ​​യി​​ല്‍ എ​​ത്തി​​ക്കാ​​മെ​​ന്ന് വാ​​ഗ്ദാ​​നം ചെ​​യ്ത് സ​​ന്ദേ​​ശം അ​​യ​​ച്ച് ഇ​​ന്ത്യ​​ന്‍ പൗ​​ര​​ന്മാ​​രെ ക​​ബ​​ളി​​പ്പി​​ച്ച് പ​​ണം ത​​ട്ടു​​ന്ന​​ത് ശ്ര​​ദ്ധ​​യി​​ൽ​​പെ​​ട്ട​​തോ​​ടെ​​യാ​​ണ് ജാ​​ഗ്ര​​ത പാ​​ലി​​ക്കാ​​ന്‍ നി​​ര്‍ദേ​​ശി​​ച്ച​​ത്.

വ​​ഞ്ചി​​ക്ക​​പ്പെ​​ടാ​​തി​​രി​​ക്കാ​​ന്‍ ഇ-​​മെ​​യി​​ല്‍ ഐ​​ഡി​​ക​​ളും സോ​​ഷ്യ​​ല്‍ മീ​​ഡി​​യ അ​​ക്കൗ​​ണ്ടു​​ക​​ളും യ​​ഥാ​​ര്‍ഥ​​മാ​​ണോ വ്യാ​​ജ​​മാ​​ണോ എ​​ന്ന് നി​​ര്‍ബ​​ന്ധ​​മാ​​യും പ​​രി​​ശോ​​ധി​​ക്ക​​ണം. ട്വി​​റ്റ​​റി​​ലെ 'സ​​പ്പോ​​ർ​​ട്ട്​ എം​​ബ​​സി'​​എ​​ന്ന പേ​​രി​​ലെ അ​​ക്കൗ​​ണ്ട് ഉ​​പ​​യോ​​ഗി​​ച്ചും എം​​ബ​​സി​​യു​​ടേ​​തെ​​ന്ന്​ തോ​​ന്നു​​ന്ന രീ​​തി​​യി​​ലു​​ള്ള ഇ-​​മെ​​യി​​ല്‍ ഐ.​​ഡി ഉ​​പ​​യോ​​ഗി​​ച്ചു​​മാ​​ണ് ത​​ട്ടി​​പ്പു​​കാ​​ര്‍ സ​​ന്ദേ​​ശം അ​​യ​​ക്കു​​ന്ന​​ത്. ഈ ​​ട്വി​​റ്റ​​ര്‍ അ​​ക്കൗ​​ണ്ടു​​മാ​​യും ഇ-​​മെ​​യി​​ല്‍ ഐ​​ഡി​​യു​​മാ​​യും എം​​ബ​​സി​​ക്ക് യാ​​തൊ​​രു ബ​​ന്ധ​​വു​​മി​​ല്ലെ​​ന്ന്​ അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു.

ഔ​​ദ്യോ​​ഗി​​ക വാ​​ർ​​ത്ത​​ക​​ളും ചി​​ത്ര​​ങ്ങ​​ളും പ​​ങ്കു​​വെ​​ച്ചാ​​ണ്​ 'സ​​പ്പോ​​ർ​​ട്ട്​ എം​​ബ​​സി'​​പ്ര​​വാ​​സി​​ക​​ളു​​ടെ ശ്ര​​ദ്ധ​​പി​​ടി​​ച്ചു പ​​റ്റാ​​ൻ ശ്ര​​മി​​ച്ച​​ത്. ജാ​​ഗ്ര​​ത പാ​​ലി​​ക്കാ​​ൻ എം​​ബ​​സി നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​തി​​ന്​ പി​​ന്നാ​​ലെ ഈ ​​അ​​ക്കൗ​​ണ്ട്​ ലോ​​ക്ക്​ ചെ​​യ്തി​​ട്ടു​​ണ്ട്. കു​​റ​​ഞ്ഞ ചെ​​ല​​വി​​ലും മ​​റ്റും യാ​​ത്ര ചെ​​യ്യാ​​ന്‍ സാ​​ധി​​ക്കു​​മെ​​ന്ന രീ​​തി​​യി​​ലു​​ള്ള മെ​​സ്സേ​​ജു​​ക​​ള്‍ അ​​യ​​ക്കു​​മ്പോ​​ള്‍ പ്ര​​വാ​​സി​​ക​​ള്‍ അ​​നു​​കൂ​​ല​​മാ​​യി പ്ര​​തി​​ക​​രി​​ക്കാ​​നി​​ട​​യു​​ണ്ട്. ഈ ​​അ​​വ​​സ​​രം മു​​ത​​ലെ​​ടു​​ത്ത് പ​​ണം അ​​ട​​ക്കാ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ടും. പ​​ണം ന​​ഷ്ട​​പ്പെ​​ട്ടു ക​​ഴി​​ഞ്ഞാ​​ല്‍ ഒ​​രു പ്ര​​തി​​ക​​ര​​ണ​​വും ഉ​​ണ്ടാ​​വു​​ക​​യു​​മി​​ല്ല. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് വ​​ഞ്ചി​​ക്ക​​പ്പെ​​ടാ​​തി​​രി​​ക്കാ​​ന്‍ ശ്ര​​ദ്ധി​​ക്ക​​ണ​​മെ​​ന്ന മു​​ന്ന​​റി​​യി​​പ്പ് അ​​ധി​​കൃ​​ത​​ര്‍ ന​​ല്‍കി​​യ​​ത്.

ഇ​​ന്ത്യ​​ന്‍ എം​​ബ​​സി​​യു​​ടെ ഔ​​ദ്യോ​​ഗി​​ക വെ​​ബ്‌​​സൈ​​റ്റി​​ല്‍ എം​​ബ​​സി​​യു​​ടെ ഔ​​ദ്യോ​​ഗി​​ക ഇ-​​മെ​​യി​​ല്‍ വി​​ലാ​​സം, ട്വി​​റ്റ​​ര്‍ അ​​ക്കൗ​​ണ്ട്, ഫേ​​സ്ബു​​ക്ക് ഐ.​​ഡി എ​​ന്നി​​വ ന​​ല്‍കി​​യി​​ട്ടു​​ണ്ടെ​​ന്നും ത​​ട്ടി​​പ്പി​​ല്‍ വീ​​ഴാ​​തി​​രി​​ക്കാ​​ന്‍ ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണ​​മെ​​ന്നും എം​​ബ​​സി അ​​ഭ്യ​​ർ​​ഥി​​ച്ചു. ഇ​​ന്ത്യ​​ന്‍ എം​​ബ​​സി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഇ​​മെ​​യി​​ലു​​ക​​ളു​​ടെ അ​​വ​​സാ​​നം @mea.gov.in ഡോ​​മെ​​യി​​ന്‍ വി​​ലാ​​സം ഉ​​ണ്ടാ​​വു​​മെ​​ന്നും അ​​റി​​യി​​പ്പി​​ൽ വ്യ​​ക്ത​​മാ​​ക്കി.

Tags:    

Similar News